വൈക്കം : ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വൈക്കം തലയാഴം തോട്ടകം ഭാഗത്ത് മണ്ണംപള്ളിൽ വീട്ടിൽ ഹരികൃഷ്ണൻ (28) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ഇന്നലെ (12.01.2024) വൈകിട്ട് 9 മണിയോടുകൂടി കച്ചേരി കവലയില്‍ മദ്യപിച്ച് ബഹളം വെച്ച് ഓട്ടോ സ്റ്റാൻഡിൽ എത്തി,ഓട്ടം വിളിക്കുകയും, ഓട്ടോ ഡ്രൈവർ ഓട്ടം പോകാൻ വിസമ്മതിക്കുകയും ആയിരുന്നു. ഇതിലുള്ള വിരോധം മൂലം ഇയാൾ ഓട്ടോ ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
സംഭവത്തെത്തുടർന്ന് വൈക്കം പോലീസ് സ്ഥലത്തെത്തുകയും,ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് അക്രമാസക്തനായ ഇയാളെ കൂടുതൽ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾക്കെതിരെ ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ചതിനും ,പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.
വൈക്കം സ്റ്റേഷൻ എസ്.ഐ മാരായ സുരേഷ്, പ്രമോദ്, സിജി, സി.പി.ഓ രജീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.