കോട്ടയം : ജർമനിയും ഇംഗ്ലണ്ടും ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമായി 2025-ഓടെ ലക്ഷക്കണക്കിന് നഴ്‌സുമാർക്ക് അവസരങ്ങളുണ്ടാകും. ജർമനിയിൽമാത്രം ഒന്നരലക്ഷത്തോളം നഴ്‌സുമാർക്ക് അവസരമുണ്ടാകുമെന്ന് നോർക്ക റൂട്‌സ് കണക്കാക്കുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കുകളനുസരിച്ച് യൂറോപ്യൻ യൂണിയനിലെ 13 രാജ്യങ്ങളിൽ 40 ശതമാനത്തിലേറെ നഴ്‌സുമാരും 55 വയസ്സ് കഴിഞ്ഞവരാണ്. അഞ്ചുവർഷത്തിനകം ഈ നഴ്‌സുമാരിൽ ബഹുഭൂരിപക്ഷവും ജോലിവിടും.അത്രയും പുതിയ നഴ്‌സുമാർ വേണ്ടിവരും. അമേരിക്കയിൽ 25 ശതമാനത്തോളം നഴ്‌സുമാരും 55 പിന്നിട്ടവരാണ്.ജനസംഖ്യയിൽ നല്ലൊരു പങ്കും വാർധക്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാൽ അവർക്ക് പ്രത്യേക പരിചരണം നൽകാൻവേണ്ടിയാണ് യൂറോപ്യൻ രാജ്യങ്ങൾ ഭാഷ അറിയാവുന്നവരെ തേടുന്നത്.
നഴ്‌സ് നിയമനത്തിൽ ജർമനി ഇക്കാര്യം പ്രത്യേകം നിഷ്‌കർഷിക്കുന്നതിനാൽ നോർക്ക റൂട്‌സ് ജർമൻപഠനത്തിന് അവസരമൊരുക്കുന്നുണ്ട്. ഇറ്റലി, യു.കെ., അയർലൻഡ്, ലക്‌സംബർഗ്, ഫ്രാൻസ്, ഡെൻമാർക്ക്, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, നോർവേ എന്നീ യൂറോപ്യൻ രാജ്യങ്ങളാണ് ജർമനിക്കുപുറമേ കൂടുതൽ നഴ്‌സുമാർക്ക് അവസരം നൽകുന്ന യൂറോപ്യൻ രാജ്യങ്ങൾ.
പല യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയിൽനിന്ന് ഡോക്ടർമാരെയും തേടുന്നുണ്ട്. യു.കെ.യിലേക്ക് സൈക്യാട്രിസ്റ്റുമാരെ നിയമിക്കുന്നതിനായി 22-ന് നോർക്കയുടെ നേതൃത്വത്തിൽ കൊച്ചിയിൽ അഭിമുഖം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.