തുടരെ വിജയ ചിത്രങ്ങള്‍ സമ്മാനിച്ച് മമ്മൂട്ടി മുന്നേറുമ്പോള്‍ വിജയ ട്രാക്കില്‍ തിരിച്ചെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.മലയാളക്കരയ്ക്ക് ഇനി ഉത്സവകാലമാകും.മോളിവുഡിന്റെ സൂപ്പര്‍താരങ്ങളുടെ ആസ്തി എത്രയാണെന്ന് അറിയാമോ?
ആസ്തിയുടെ കാര്യത്തില്‍ മുന്നിലുള്ളത് മോഹന്‍ലാലാണ്. 376 കോടി രൂപയുടെ ആസ്തി ലാലിനുണ്ട്.മലൈക്കോട്ടൈ വാലിബന്, എമ്പുരാന്, റാം, റമ്പാന് തുടങ്ങി വെടിക്കെട്ട് സിനിമകള്‍ ഇനി വരാനിരിക്കുന്നു. 400ല്‍ കൂടുതല്‍ സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആസ്തി 340 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു സിനിമയ്ക്കായി എട്ട് കോടി മുതല്‍ 17 കോടി രൂപ വരെയാണ് പ്രതിഫലമായി മോഹന്‍ലാല്‍ വാങ്ങുന്നത്. അന്യഭാഷ ചിത്രങ്ങള്‍ക്ക് 15 മുതല്‍ 17 കോടി വരെയുമാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങുന്നത്. നേര് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ 8 കോടി രൂപ പ്രതിഫലം ലഭിച്ചിട്ടുണ്ട്. തൊട്ടുപിന്നില്‍ മമ്മൂട്ടിയാണ് ഉള്ളത്.
നാലു മുതല്‍ 10 കോടി രൂപ വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. അന്യഭാഷ ചിത്രങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ താരം വാങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.