കൂട്ടിയിടിച്ച വാഹനത്തിൽ തീ പടർന്ന് നാലുപേർക്ക് ദാരുണാന്ത്യം ഇട്ടുപേർക്ക് പരുക്ക്.

ധര്‍മ്മപുരി: തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ നാലുവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ വാഹനാപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ധര്‍മ്മപുരി ജില്ലയിലെ തൊപ്പൂര്‍ ഘട്ട് റോഡിലാണ് അപകടമുണ്ടായത്. അപകടം നടന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിവേഗത്തിലെത്തിയ ട്രക്ക് മറ്റൊരു ട്രക്കിലിടിക്കുന്നതും പിന്നാലെയെത്തിയ മറ്റു വാഹനങ്ങള്‍ കൂടി അപകടത്തില്‍പ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
അതിനിടെ ഒരു ട്രക്കിന് തീപിടിക്കുകയും ചെയ്തു. തുടര്‍ന്ന് അഗ്‌നിശമനസേന സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !