കോട്ടയത്ത്‌ യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

ഗാന്ധിനഗർ : യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പായിക്കാട് നട്ടാശ്ശേരി കരിയമ്പാടം ഭാഗത്ത് ചേലക്കാട് വീട്ടിൽ ആൽഫ്രഡ് മന്ന മാത്യു (21), ഇയാളുടെ സഹോദരനായ അഡോൾഫ് എന്ന് വിളിക്കുന്ന അഡോൾഫ് മന്ന മാത്യു (27), പെരുമ്പായിക്കാട് കുമാരനെല്ലൂർ ഭാഗത്ത് പൊന്നാരത്തിൽ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന  ആൽഫിൻ ജോസഫ് (25) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇന്നലെ നട്ടാശ്ശേരി സ്വദേശിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ പത്തൽ വടി കൊണ്ട് ആക്രമിക്കുകയും, വീട് തല്ലി തകര്‍ക്കുകയുമായിരുന്നു. സംഭവത്തിന്‌ രണ്ട് ദിവസം മുൻപ് ഇവർ യുവാവിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന്  യുവാവ് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിനുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരേയും പിടികൂടുകയുമായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ മാരായ അനുരാജ് എം.എച്ച്, മനോജ് കെ.കെ, സിബിമോൻ, സി.പി.ഓ  സിബിച്ചൻ തുടങ്ങിയവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !