ഗുണ്ടൽപ്പേട്ടിൽ മാത്രമല്ല കാക്കനാടും പൂത്തുലഞ്ഞു; അമ്മയ്ക്ക് കാണാൻ സൂര്യകാന്തിത്തോട്ടം ഒരുക്കി യുവകർഷകൻ

കൊച്ചി: ഗുണ്ടൽപ്പേട്ടിലും സുന്ദരപാണ്ഡ്യപുരത്തുമെല്ലാമുള്ള സൂര്യകാന്തി കൃഷി എറണാകുളത്തും പരീക്ഷിച്ച് വിജയം കൊയ്യുകയാണ് കാക്കനാടുള്ള ഒരു കർഷക കുടുംബം. കർഷകനായ വിജയന്‍റെ വീടിനോട് ചേർന്നുള്ള 40 സെന്‍റ് സ്ഥലത്താണ് സൂര്യകാന്തികള്‍ പൂത്ത് നിൽക്കുന്നത്.

ഗുണ്ടൽപ്പേട്ടിലും സുന്ദരപാണ്ഡ്യപുരത്തുമെല്ലാമുള്ള സൂര്യകാന്തി പാടങ്ങള്‍ കാണണമെന്ന് അമ്മയ്ക്ക് ഒരാഗ്രഹം. പക്ഷേ യാത്ര ചെയ്യാൻ പ്രായം അനുവദിക്കില്ല. പിന്നെ വിജയൻ ഒന്നും ആലോചിച്ചില്ല. വീടിനോട് ചേർന്നുള്ള 40 സെന്‍റ് സ്ഥലത്ത് സൂര്യകാന്തി കൃഷി ഇറക്കി.

ഇപ്പോള്‍ കാക്കനാട് തുതിയൂരിലെ തോട്ടത്തിന് സൂര്യകാന്തിച്ചന്തമാണ്. പാലാരിവട്ടത്ത് നിന്ന് കാക്കനാട് വഴി തുതിയൂരിലേക്കൊരു യാത്ര. അവിടെത്തിയാൽ കാണുന്ന കാഴ്ച മനോഹരമാണ്.

പൂത്തുലഞ്ഞ് നിൽക്കുന്ന സൂര്യകാന്തിപ്പാടം കാണാനും ഫോട്ടോയെടുക്കാനുമെല്ലാം സന്ദർശകരുടെ തിരക്കാണിപ്പോള്‍. നൂറ് മേനി വിജയം കണ്ടെങ്കിലും ഓഫ് സീസണായതിനാൽ പൂക്കളെന്ത് ചെയ്യുമെന്ന് ആശങ്കയുണ്ടെങ്കിലും കണ്ണിനും മനസിനും കുളിർമ നൽകുന്ന സൂര്യകാന്തി പ്രഭയിൽ എല്ലാം മറക്കും.

മികച്ച യുവ കർഷകനുള്ള പുരസ്കാരമടക്കം നേടിയിട്ടുള്ള വിജയൻ കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !