മോഷ്ടിച്ചത് നിരവധി ബൈക്കുകള്‍; വ്യാപക അന്വേഷണം, ഒടുവില്‍ പ്രതികള്‍ പിടിയില്‍

മോഷ്ടിച്ചത് നിരവധി ബൈക്കുകള്‍; വ്യാപക അന്വേഷണം, ഒടുവില്‍ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷണം നടത്തിയ നാലാംഗ സംഘം മാര്‍ത്താണ്ഡം പൊലീസിന്റെ പിടിയില്‍. തിരുവട്ടാറിന് സമീപം അരുവിക്കര സ്വദേശി ആകാശ് (20), ആറ്റൂര്‍ സ്വദേശികളായ വിജിന്‍ (21), അജിത്ത് (18), പാലപ്പള്ളം സ്വദേശി സന്തോഷ് (20) എന്നിവരെയാണ് മാര്‍ത്താണ്ഡം പൊലീസ് പിടികൂടിയത്.

കന്യാകുമാരി ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ നിന്നും നിരവധി ബൈക്കുകളാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാര്‍ത്താണ്ഡം കാഞ്ഞിരംകോട് സ്വദേശി ആകാശിന്റെ ബൈക്ക് കഴിഞ്ഞാഴ്ച മാര്‍ത്താണ്ഡം മേല്‍പ്പാലത്തിന് സമീപത്തു നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാര്‍ത്താണ്ഡം പൊലീസില്‍ പരാതി നല്‍കി. 

തുടര്‍ന്ന് പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ ഒരാളായ വിജിന്‍ പിടിയിലായത്. വിജിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് സംഘത്തിലെ മറ്റുള്ളവരെയും പിടികൂടാന്‍ സാധിച്ചു. പ്രതികളില്‍ നിന്നും നിരവധി ബൈക്കുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network