കോഴിക്കോട്: നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കേസില്‍ പ്രതി പിടിയില്‍. നടിയും എയർഹോസ്റ്റസുമാണ് ജിപ്സ ബീഗത്തിനാണ് മെസേജ് അയച്ചത്. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പ്രതിയുടെ അറസ്റ്റ് സംബന്ധിച്ച് ജിപ്സ ബീഗം ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തില്‍ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു
മനസികമായി തകർക്കാൻ നോക്കി എന്നാണ് ജിപ്സ ബീഗത്തിന്റെ കുറിപ്പ്.എല്ലാം തരണം ചെയ്തു.അതിന് എൻ്റെ സോഷ്യല്‍ മീഡിയ കൂട്ടുകാരാണ് ധൈര്യം നല്‍കിയത് എന്നും ജിപ്സ കുറിച്ചു. സോഷ്യല്‍മീഡിയ സുഹൃത്തുക്കള്‍ക്കും മാധ്യമ സുഹൃത്തുക്കളും പൊലീസിനും ജിപ്സ നന്ദി അറിയിച്ചു.
ജിപ്സ ബീഗത്തിന്റെ ഫേസ്ബുക് പോസ്റ്റ്
ചെറിയ ധൈര്യമൊന്നും പോരായിരുന്നു… കാരണം വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തില്‍ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കി…
എല്ലാം തരണം ചെയ്തു… അതിന് എൻ്റെ Social Media കൂട്ടുകാരാണ് ധൈര്യം നല്‍കിയത്… കമൻ്റില്‍ക്കൂടെ അവർ അവരുടെ പിന്തുണ അറിയിച്ചു… ഒരു പട തന്നെ.കൂടെ നിന്നു ധൈര്യം തന്നു.. ഞാൻ ഒറ്റയ്ക്കായിരുന്നില്ല
സത്യത്തില്‍ അവരാണ് എനിക്ക് ധൈര്യം നല്‍കിയത്.. അവരില്ലായിരുന്നെങ്കില്‍ ഞാൻ തളർന്നേനെ.ഒപ്പം മാധ്യമ സുഹൃത്തുക്കളും പിന്നെ പോലീസും. നിങ്ങളാണെൻ്റെ ധൈര്യം നന്ദി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.