തൃശ്ശൂര്‍: മുതിര്‍ന്ന പൗരന്മാരില് ഒൻപതതില് ഒരാള്‍ക്ക് കണ്ടുവരുന്ന അല്‍ഷിമേഴ്സ് ചികിത്സയില്‍ വലിയ മാറ്റം വരുത്താവുന്ന കണ്ടുപിടിത്തവുമായി കേരളത്തിലെ ഗവേഷകര്‍.ഇന്ത്യൻ പുകയില' എന്നറിയപ്പെടുന്ന ലോബെലിയ ഇൻഫ്ളാറ്റ ചെടിയില്‍നിന്നുള്ള തന്മാത്ര തലച്ചോറിലെ നാഡീകോശങ്ങളിലെ മാംസ്യതന്മാത്രകളുമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതുവഴി തലച്ചോറിലെ നാഡീകോശങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്നാണ് വ്യക്തമായത്.
എലികളില്‍നിന്ന് വേര്‍തിരിച്ചെടുത്ത മസ്തിഷ്കകോശങ്ങളിലായിരുന്നു പഠനം. എലികളുടെ മസ്തിഷ്കകോശങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഐ.സി.എം.ആര്., സ്പൈസസ് ബോര്‍ഡ് എന്നിവയുടെ സഹായധനത്തോടെ നടത്തിയ പഠനത്തില്‍ ഡോ. രമ്യാ ചന്ദ്രൻ, ഡോ. ദിലീപ് വിജയൻ (ഇരുവരും തൃശ്ശൂര്‍ ജൂബിലി ഗവേഷണകേന്ദ്രം), ഡോ. ജയദേവി വാര്യര്‍, ഡോ. സദാശിവൻ (ഇരുവരും ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം, കണ്ണൂര്‍ സര്‍വകലാശാല), ഡോ. ഓംകുമാര്‍ (രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി) എന്നിവരാണ് പങ്കെടുത്തത്.
മസ്തിഷ്കകോശങ്ങള്‍ നശിച്ചുപോകുകയും അതുവഴി ഓര്മ നഷ്ടപ്പെടുന്നതുമായ അവസ്ഥയാണ് അല്‍ഷിമേഴ്സ്. വ്യത്യസ്തങ്ങളായ രോഗാവസ്ഥയും രോഗലക്ഷണങ്ങളും ചികിത്സയെ സങ്കീര്‍ണമാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.