കടുകെണ്ണ അടുക്കളകളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ചേരുവകളില്‍ ഒന്നാണ്. എന്നാല്‍ മിക്കവര്‍ക്കും അതിന്റെ ഗുണങ്ങളെ കുറിച്ച് വലുതായി അറിയില്ല. നിങ്ങളുടെ ഭക്ഷണത്തില്‍ കടുകെണ്ണ ചേര്‍ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.കടുകെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളുടെ കലവറയാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് കലോറി കുറയ്ക്കാൻ ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.
ജലദോഷം, പനി, വൈറല്‍ പനി, ചര്‍മ്മ പ്രശ്നങ്ങള്‍, ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കടുകെണ്ണ ആശ്വാസം നല്കുന്നു.
ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള കടുകെണ്ണ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സീസണല്‍ അണുബാധകള്‍ തടയാനും സഹായിക്കും.സന്ധി വേദനയില്‍ നിന്ന് തല്‍ക്ഷണം ആശ്വാസം ലഭിക്കുന്നതിന് കടുകെണ്ണ സഹായിക്കുന്നു.
കടുകെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്ബുഷ്ടമാണ്. ചില ആരോഗ്യകരമായ കൊഴുപ്പുകള്‍ മനുഷ്യശരീരത്തിന് വളരെയധികം ഗുണം ചെയ്യും.
കടുകെണ്ണയ്ക്ക് മെറ്റബോളിസം വേഗത്തിലാക്കാൻ കഴിവുണ്ട്, പ്രധാനമായും നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ ബി-കോംപ്ലക്സ് വിറ്റാമിനുകളുടെ സാന്നിധ്യം ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാൻ സഹായിക്കും.കടുകെണ്ണ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. ഇത് ആന്റിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമാണ്.
ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെയും ആരോഗ്യ കൊഴുപ്പുകളുടെയും നല്ല ഉറവിടമാണ് കടുകെണ്ണ. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ കടുകെണ്ണ സഹായിക്കും.ആരോഗ്യകരമായ ഫാറ്റി ആസിഡുകള്‍ അടങ്ങിയ കടുകെണ്ണ ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുക മാത്രമല്ല, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
കടുകെണ്ണയില്‍ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന് ആരോഗ്യകരമായ നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
കടുകെണ്ണയില്‍ ജീവകം ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന്റെ ആരോഗ്യത്തിനു ഗുണകരമാണ്. ചര്‍മത്തെ ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്നു സംരക്ഷിക്കുന്നു.
കടുകെണ്ണ ദേഹത്ത് പുരട്ടി തടവുന്നത് രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. പ്രതിരോധ ശക്തി കൂട്ടുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നം. ഇത് തലമുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഗുണകരം. കടുകെണ്ണയും ഉപ്പും ചേര്‍ത്ത് തേക്കുന്നത് മോണരോഗം തടയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.