കേരളത്തില്‍ ബി.ജെ.പി അപ്രസക്തം, പ്രധാനമന്ത്രിയുടെ ക്യാമ്പയിൻ. വിലപ്പോവില്ല; പ്രതിപക്ഷ നേതാവ്, വി.ഡി. സതീശൻ.

കോഴിക്കോട്: പ്രധാനമന്ത്രിയുടെ ക്യാമ്പയിൻ കേരളത്തില്‍ വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തില്‍ ബി.ജെ.പി അപ്രസക്തമാണ്.കേരളത്തിന്റേത് മതേതര മനസാണ്. ഇവിടെ, അവര്‍ ശ്രമിക്കുന്നത് ഭിന്നിപ്പുണ്ടാക്കാനാണ്. ആരാധനകളെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താനാണ് ശ്രമിക്കുന്നത്. ബി.ജെ.പി ക്യാമ്പയിൻ നടത്തുമ്പോള്‍, ഞങ്ങള്‍ കൗണ്ടര്‍ ക്യാമ്പയില്‍ നടത്തും. രാഹുല്‍ ഗാന്ധിയിപ്പോള്‍ മണിപ്പൂരിലാണ്. വലിയ ജനാവലിയാണ് അവിടെയുള്ളത്. അതാണ്, ജനങ്ങളുടെ പ്രതീക്ഷയാണത്. 

പ്രധാനമന്ത്രിയുടെ ക്യാമ്പയിൻ കേരളത്തില്‍ വിലപ്പോവില്ല. കേരള ജനതയുടെ മനസ് വര്‍ഗീയതക്കെതിരെ ചിന്തിക്കുന്നതാണ്. ഇവിടെ, വന്ന് ക്രിസ്തീയ പള്ളികളില്‍ പോയി ആരാധന നടത്തുന്നവര്‍, മണിപ്പൂരില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ കത്തിക്കുകയാണ്. 250 ക്രൈസ്തവദേവാലയങ്ങളാണ് മണിപ്പൂരില്‍ കത്തിച്ചത്. 

ഇത്, ജനം കാണുന്നുണ്ട്. കേരളത്തില്‍, കേക്ക് മുറിക്കാൻ പോവുകയാണ് ബി.ജെ.പിക്കാര്‍. എന്നാല്‍, ക്രിസ്തീയ കുടുംബങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാം. തൃശ്ശൂരില്‍ പ്രതാപന് വേണ്ടി ചുവരെഴുത്ത് നടത്തിയത് ആവേശകമ്മിറ്റിക്കാരാണ്. സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനച്ചിട്ടില്ല.

മുഖ്യമന്ത്രി പിണറായി രക്തദാഹിയാണ്. കുഞ്ഞുങ്ങളുടെ ചോര ഭൂമിയില്‍ പതിക്കുന്നത് കണ്ട് ആഹ്ലാദിക്കുന സാഡിസ്റ്റാണ്. ഇത്രയേറെ അക്രമം അഴിച്ചുവിട്ട പൊലീസ് സംവിധാനം മുൻപ് കേരളത്തിലില്ല. ഇതിനെതിരെ അതിശക്തമായി പ്രതികരിക്കും. 

യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും മഹിളാ കോണഗ്രസ് രംഗത്തിറങ്ങി കഴിഞ്ഞു. കേരളത്തിലെ ഈ അടിച്ചമര്‍ത്തലിനെതിരെ ശക്തമായ പ്രതികരണം നടത്താനാണ് തീരുമാനം. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

യു.ഡി.എഫിനെയാണ് ക്ഷണിച്ചിട്ടുളളത്. ഈ വിഷയത്തില്‍ തനിച്ച്‌ തീരുമാനമെടുക്കാൻ കഴിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ഏറ്റവും അടുത്ത ദിവസം ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !