മംഗളൂരു: മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ ഭര്‍ത്താവിനെ യുവതി കഴുത്തില്‍ മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു.അമിത മദ്യപാനം മൂലം സംഭവിച്ച മരണം എന്ന് വരുത്താനുള്ള ശ്രമം പൊളിഞ്ഞതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സി.എച്ച്. ഹനുമന്തപ്പയുടെ(44) മരണത്തില്‍ ഭാര്യ മംഗളൂരു നന്തൂറിലെ എം.എ.ഗീതയെയാണ്(39) അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ വീട്ടില്‍ കാണാത്ത ഭര്‍ത്താവിനെ അന്വേഷിച്ചപ്പോള്‍ പുറത്ത് ഛര്‍ദ്ദിക്കുന്നത് കണ്ടുവെന്നും സഹോദരന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു എന്നുമാണ് ഇവര്‍ പറഞ്ഞത്.
എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവം കൊലപാതകം ആണെന്ന് മനസ്സിലാവുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. വാക്കേറ്റം നടത്തി തന്നെ ഉപദ്രവിച്ച ഭര്‍ത്താവ് കിടന്നപ്പോള്‍ കഴുത്തില്‍ മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു എന്ന് ഗീത പൊലീസിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.