പരിപ്പും പയറും ഒഴിവാക്കേണ്ട; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച്‌ കഴിച്ചാല്‍ നെഞ്ചെരിച്ചിലും ഗ്യാസ്ട്രബിളും ഇനി ഉണ്ടാകില്ല:

ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പരിപ്പു ചേർത്ത സാമ്പാർ വയ്ക്കാത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ കുറവായിരിക്കും. ഇഡ്‌ഡലിക്കും ദോശയ്ക്കും കൂട്ടായും ഉച്ചയൂണിനുമൊക്കെ സാമ്പാറുണ്ടാകും.

 അതുപോലെതന്നെ ചെറുപയറും വൻപയറുമൊക്കെ ചിലരില്‍ ഗ്യാസ്ട്രബിള്‍ ഉണ്ടാക്കും. ധാരാളം പോഷകങ്ങള്‍ അടങ്ങിയതും ആരോഗ്യത്തിന് അത്യുത്തമവുമായ പയറുകളും പരിപ്പുമൊന്നും ഗ്യാസ്‌ട്രബിളിനെ പേടിച്ച്‌ ഒഴിവാക്കേണ്ടതില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവ കഴിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെ പാടെ അകറ്റാവുന്നതാണ്. 

പ്രോട്ടീൻ, ഫൈബർ, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്ബന്നമാണ് പയറുവർഗങ്ങള്‍. ദിവസവും കറികളായും മുളപ്പിച്ചുമൊക്കെ പയറുകള്‍ കഴിക്കുന്നതു ഏറെ ആരോഗ്യദായകമാണ്. 

ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളോർത്ത് ഡയറ്റില്‍നിന്നു പയറുവർഗങ്ങളെ മാറ്റിനിർത്തേണ്ട. ദിവസവും ഓരോ ഇനം പയർ എന്ന നിലയില്‍ കഴിക്കാവുന്നതാണ്. പരിപ്പിലും പയറിലുമൊക്കെ കാണപ്പെടുന്ന കോംപ്ലക്കാർബണുകളാണ് ഉദരപ്രശ്നങ്ങളുടെ കാരണക്കാർ. 

ഒലിഗോസാക്രൈഡ്സ് എന്ന പേരിലറിയപ്പെടുന്ന ഈ കാർബോഹൈഡ്രേറ്റുകള്‍ എളുപ്പത്തില്‍ ദഹിക്കുന്നവയല്ല. ഇവയെ വിഘടിപ്പിക്കുക എന്നത് വയറിനുള്ളിലെ ബാക്റ്റീരിയകള്‍ക്ക് ഏറെ ശ്രമകരമായ പണിയാണ്. ഇങ്ങനെ സംഭവിക്കുന്നത് കൊണ്ടാണ് വയറ്റില്‍ ഗ്യാസ് രൂപപ്പെടുന്നത്. ഇതുമാത്രമല്ല, ലെക്ടിൻ എന്ന പ്രോട്ടീനും ഗ്യാസ്‌ട്രബിളിനു ഹേതുവാകാം. 

പരിപ്പിനോടും പയറിനോടുമൊക്കെ താല്‍പര്യമേറെയുള്ളവരാണെങ്കിലും അധികം കഴിക്കാതിരിക്കുക എന്നത് തന്നെയാണ് ഉദരപ്രശ്നങ്ങള്‍ അകറ്റാനുള്ള വഴികളില്‍ പ്രധാനം. വൻപയർ വെള്ളത്തില്‍ ഏറെ നേരം കുതിർത്തുവച്ചാല്‍ എളുപ്പം വെന്തു കിട്ടുമെന്നു മാത്രമല്ല, ഇതില്‍ അടങ്ങിയിരിക്കുന്ന ഒലിഗോസാക്രൈഡ്‌സിന്റെ അളവ് കുറയുകയും ചെയ്യും. 

അങ്ങനെ പാകം ചെയ്യുമ്പോള്‍ വയറ്റില്‍ ഗ്യാസ് രൂപപ്പെടാനുള്ള സാധ്യതയും കുറയും. കൂടാതെ, ദഹനം എളുപ്പമാക്കുന്ന ജീരകം, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് പാകം ചെയ്തെടുക്കുന്നതും ഗ്യാസ്ട്രബിള്‍ വരാതെയിരിക്കുവാൻ സഹായിക്കും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !