ലഖ്നൗ: ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച ദളിത് പെണ്‍കുട്ടിയെ തിളച്ച എണ്ണ നിറച്ച വലിയ പാത്രത്തിലേക്ക് തളളിയിട്ടു.ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലുളള ഒരു മില്ലില്‍ ജോലി ചെയ്യുന്ന 18കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തില്‍ മില്ലുടമ ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊളളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
മില്ലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന പെണ്‍കുട്ടിയെ മില്ലുടമയായ പ്രമോദും മറ്റ് രണ്ട് സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. പെണ്‍കുട്ടി ലൈംഗികാതിക്രമം തടയാൻ ശ്രമിച്ചതോടെ പ്രതികള്‍ ജാതീയമായി അധിക്ഷേപിക്കാനും തുടങ്ങി.
ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ തിളച്ച എണ്ണ നിറച്ച വലിയ പാത്രത്തിലേക്ക് തളളിയിടുകയായിരുന്നു. ശരീരത്തിന്റെ പകുതിയിലേറെയും പൊളളലേറ്റ പെണ്‍കുട്ടിയെ മറ്റുളള തൊഴിലാളികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ന്യൂഡല്‍ഹിയിലുളള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരൻ പൊലീസില്‍ പരാതി നല്കി.മില്ലുടമയും സഹായികളും ജാതി പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി.
പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഓഫീസര്‍ വിജയ് ചൗധരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.