കോട്ടയം: ചിങ്ങവനം സ്വദേശി റ്റോണി സ്കറിയ (ടോണി 39) യുകെയിൽ ഭാര്യ ജോലിക്ക് പോയപ്പോൾ, മരണം അറിയിച്ചു നാട്ടിലേയ്ക്ക് കുട്ടികളുടെ വീഡിയോ കാൾ എത്തിയിരുന്നു. 22 നവംബർ രാവിലെ യുകെയിലെ എക്സിറ്ററിന് അടുത്ത് സീറ്റണില്‍ ആയിരുന്നു സംഭവം.
കഴുത്തില്‍ കയര്‍ മുറുകിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ജോലി സ്ഥലത്തു നിന്ന് എത്തിയപ്പോള്‍ ടോണിയെ കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭാര്യ ജിയയുടെ മൊഴി. ഉടന്‍ തന്നെ പാഞ്ഞെത്തിയ പാരാമെഡിക്സ് സംഘം കയര്‍ അഴിച്ചു സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പറയപ്പെടുന്നു.
ഭാര്യ ജിയക്കും രണ്ടു മക്കൾക്കും ഒപ്പമാണ് ടോണി സീറ്റണിൽ താമസിച്ചിരുന്നത്. നാട്ടില്‍ നഴ്‌സായിരുന്ന ഭാര്യ ജിയയ്ക്ക് ആറുമാസം മുമ്പ് കെയര്‍വിസ കിട്ടിയതിനെ തുടര്‍ന്ന് ആശ്രിത വീസയിലാണ് ടോണി സക്കറിയയും മക്കളായ അയോണ, അഡോണ്‍ എന്നിവരും സീറ്റണിലെത്തിയത്. റ്റോണി സ്കറിയ ചില ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് നാട്ടിൽ ഒറ്റയ്ക്ക് ആയി പോയ കുട്ടികളുമായി യുകെയിൽ എത്തിയത്. ഇവരോടൊപ്പം വീട്ടിൽ ജിയയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു മലയാളി യുവാവും താമസിച്ചിരുന്നു. ഇത്തരം സാഹചര്യത്തില്‍ ടോണിയുടെ മരണത്തില്‍ സഹോദരിമാരും മാതാപിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം സംശയങ്ങള്‍ കേസന്വേഷിക്കുന്ന പൊലീസ് സംഘത്തിന് കൈമാറിയതായി റ്റോണി (ടോണി 39) സക്കറിയയുടെ ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം തങ്ങൾക്കെതിരെ ടോണിയുടെ ബന്ധുക്കൾ വഴി മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി ജിയയുടെ മാതാപിതാക്കളും സഹോദരിയും കോട്ടയം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആരോപണമുന്നയിച്ചിട്ടുണ്ട്.
മാത്രമല്ല ടോണി സംശയ രോഗിയാണെന്നും സംശയത്തിൻ്റെ പേരിൽ ജിയയെ ഉപദ്രവിച്ചിരുന്നതായും ഇവർ ആരോപിക്കുന്നു. ടോണി യു കെയിലേക്ക് ചെന്നപ്പോൾ ജിയ എയർ പോർട്ടിൽ സ്വീകരിക്കാൻ ചെന്നില്ല എന്നതിൻ്റെ പേരിൽ ജിയയുമായി വഴക്കുണ്ടായി മൂന്നു ദിവസത്തിനകം തിരിച്ചു നാട്ടിലേക്ക് പോരുകയും ചെയ്തു. പിന്നീട് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് തിരികെ യുകെയിലേക്ക് പോയത്. വീണ്ടും വഴക്ക് തുടർന്നെങ്കിലും കുട്ടികൾ വന്നാൽ ശരിയാകുമെന്ന പ്രതിക്ഷയിലാണ് പിന്നീട് കുട്ടികളെ കൂട്ടിക്കൊണ്ടുപോയതെന്നും ജിയയുടെ മാതാപിതാക്കളും സഹോദരിയും പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഡിസംബര്‍ 8ന് യുകെയില്‍ നിന്നും മൃതദേഹം നാട്ടിലേക്ക് അയക്കും. തുടര്‍ന്ന് നാട്ടില്‍ സംസ്‌കാരം നടത്തും. ക്‌നാനായ യാക്കോബായ സമുദായാംഗമായ ടോണിയുടെ സംസ്‌കാരം ചിങ്ങവനം സെന്റ് ജോണ്‍സ് പുത്തന്‍പള്ളിയില്‍ വച്ച് നടക്കും.
പൊതുദര്‍ശനം ഡിസംബര്‍ 5 ന് നടത്തും. ഹോണിറ്റണിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ ഉച്ചയ്ക്ക് 12 നാണ് പൊതു ദര്‍ശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.