ഹൈദ്രബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിനെ ചരിത്രജയത്തിലേക്കു നയിച്ച അനുമുള രേവന്ത് റെഡ്ഢി വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈദ്രബാദിലെ ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് ഒരു മണി മുതലാണ് ചടങ്ങ്.
മുതിര്‍ന്ന ദേശീയ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചും മറ്റ് മന്ത്രിമാരെക്കുറിച്ചും ധാരണയായതായാണ് വിവരം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിനു പിന്നാലെ ഡല്‍ഹിയിലുള്ള കോണ്‍ഗ്രസ് നേതാക്കളെ അദ്ദേഹം ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, താക്റെ, കെസി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ ചടങ്ങിലേക്ക് അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി രേവന്തിന് ഒപ്പം ഉപമുഖ്യമന്ത്രിയടക്കം മറ്റ് നാല് മന്ത്രിമാര്‍ കൂടെ നാളെ സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ദലിത് മുഖമായ മല്ലു ഭാട്ടി വിക്രമാര്ക്കയാകും മന്ത്രിസഭയിലെ രണ്ടാമന് എന്നാണ് സൂചന.പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മല്ലു ഭാട്ടി വിക്രമാര്ക്കയെയും ആറു തവണ എംഎല്‍എയായ ഉത്തം കുമാര്‍ റെഡ്ഢി എന്നിവരും മുഖ്യമന്ത്രി പദത്തിന് ശക്തമായ അവകാശവാദം ഉന്നയിച്ച് മുന്‍നിരയിലുണ്ടായിരുന്നു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് രേവന്തിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്.
സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തി കുമാരിയുടെ നേതൃത്വത്തില്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. തെലങ്കാന ഡിജിപി രവി ഗുപ്തയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം കനത്ത സുരക്ഷയാണ് സ്റ്റേഡിയത്തിലും പരിസര പ്രദേശത്തും ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.