തൃശൂർ: ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയതിനുശേഷം ബിജെപി ദേശീയ തലത്തിൽ നടത്തുന്ന ആദ്യത്തെ സമ്മേളനമാണ് തൃശൂരിൽ നടക്കുന്നത്. അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വനിതാ സംരംഭകർ, സാമൂഹിക പ്രവർത്തകർ, സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു. രണ്ട് ലക്ഷം സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും.
വനിതാബിൽ പാസാക്കിയ പ്രധാനമന്ത്രിക്ക് അഭിനന്ദനമറിയിക്കുയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ടയെന്നും സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ നടത്തിയ യുവം പരിപാടി പോലെയായിയിരിക്കും പരിപാടിയെന്നും ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സ്ത്രീ ശക്തി സംഗമം നടക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.