കടുത്തുരുത്തി; തളിയിൽ മഹാദേവക്ഷേത്രത്തിലെ ഉത്സവം 27ന് ആറാട്ടോടെ സമാപിക്കും. ഇന്നലെ വൈകിട്ട് നടന്ന ഋഷഭവാഹന എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. ഇന്നു രാവിലെ 9ന് ശ്രീബലി, 11ന് കോൽക്കളി, കൈകൊട്ടിക്കളി, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 5 ന് കാഴ്ച ശ്രീബലി, 6 ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7ന് തിരുവാതിര, 7.30ന് തിരുവാതിര, 8ന് നവീന കൈകൊട്ടിക്കളി, 9.30ന് വലിയ വിളക്ക്.
നാളെ രാവിലെ 9ന് ശ്രീബലി, 10.30ന് കൈകൊട്ടിക്കളി, 11ന് സംഗീത സദസ്സ്, ഒന്നിന് പ്രസാദമൂട്ട്, 4.30ന് പകൽപൂരം, മയൂരനൃത്തം, സ്പെഷൽ പഞ്ചാരിമേളം, 6ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7.30ന് ഭരതനാട്യ അരങ്ങേറ്റവും നൃത്തനൃത്യങ്ങളും. 9.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, പള്ളി നായാട്ട്, സമൂഹപ്പറ, വലിയ കാണിക്ക, പള്ളിക്കുറുപ്പ്.ആറാട്ട് ദിവസമായ 27ന് രാവിലെ 8 ന് പഞ്ചരത്ന കീർത്തനാലാപനം, മെഗാ ഭക്തിഗാനമേള, 12.30ന് കൈകൊട്ടിക്കളി, കോൽക്കളി, ഒന്നിന് തിരുവാതിരപ്പുഴുക്ക്, 5 ന് കൊടിയിറക്ക്, 5.30 ന് ആറാട്ട് പുറപ്പാട്, 6 ന് സോപാന സംഗീതം, നിറപറ സമർപ്പണം, 7നു നാമസങ്കീർത്തനം, 7.30ന് കൂടിപൂജ ( ഗോവിന്ദപുരം ക്ഷേത്രത്തിൽ), 9 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 10 ന് കളരിക്കൽ എതിരേൽപ്, കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പണം.'' ശിവമേകി ക്ഷിതിയാകെ നിറയുന്ന തളിയിൽ മഹാദേവൻറെ ആറാട്ട് 27ന് ''... തളിയിൽ മഹാദേവക്ഷേത്രോത്സവം 27ന് ആറാട്ടോടെ സമാപിക്കും
0
തിങ്കളാഴ്ച, ഡിസംബർ 25, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.