കോള്‍ചെസ്റ്റര്‍: നാട്ടില്‍ നിന്നും യുകെയിലുള്ള മകനും കുടുംബത്തിനും ഒപ്പം കുറച്ചു കാലം ചെലവഴിക്കാനെത്തിയ അമ്മയ്ക്ക് അപ്രതീക്ഷിത വിയോഗം. എസ്സെക്സിലെ കോള്‍ചെസ്റ്ററില്‍ താമസിക്കുന്ന അരുണിന്റെ മാതാവ് നിര്‍മ്മലാ ഉണ്ണിക്കൃഷ്ണന് (65) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട നിര്‍മ്മല പെട്ടെന്ന് കുഴഞ്ഞുവീഴുകയും മരണമടയുകയും ആയിരുന്നു. തിരുവനന്തപുരം പൂജപ്പുര തന്മല സ്വദേശികളാണ് നിര്‍മ്മലയും ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനും.
ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് മകനും കുടുംബത്തിനും ഒപ്പം അല്‍പ്പകാലം താമസിക്കുവാന്‍ നിര്‍മ്മലയും ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനും കോള്‍ചെസ്റ്ററില്‍ എത്തിയത്. മകന് അരുണിനും ഭാര്യ സുമിതയ്ക്കും കൊച്ചുമക്കളായ മാളവികയ്ക്കും ഇന്ദുലേഖയ്ക്കും ഒപ്പം സന്തോഷത്തോടെ കഴിഞ്ഞു വരവേയാണ് അപ്രതീക്ഷിത മരണം എത്തിയത്.
പേരക്കുട്ടികളെ ഏറെ ഇഷ്ടമായിരുന്നു നിര്‍മ്മലയ്ക്ക്. നവംബറില്‍ നാട്ടിലേക്ക് തിരിച്ചു പോകാനിരുന്നതായിരുന്നു ഇരുവരും. എന്നാല്‍ കൊച്ചുമക്കളോടൊപ്പം കഴിഞ്ഞു കൊതിതീര്ന്നില്ലെന്നു പറഞ്ഞ് യാത്ര ജനുവരിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
അതിന്റെ സന്തോഷത്തില്‍ കഴിയുന്നതിനിടെയാണ് നിര്‍മ്മലയുടെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. വ്യാഴാഴ്ച മുതല്‍ക്കെ ചെറിയ ശാരീരിക അസ്വസ്ഥതകള്‍ നിര്‍മ്മലയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ അതു കാര്യമാക്കാതെ ഇരുന്നതോടെയാണ് വെള്ളിയാഴ്ചയോടെ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെത്തുംമുമ്പേ മരണം സംഭവിക്കുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പാണ് അരുണ്‍ സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയത്. പിന്നീട് പിഎസ്ഡബ്ല്യു വിസയിലേക്ക് മാറിയെങ്കിലും ഇപ്പോഴും സ്ഥിരജോലി ആയിരുന്നില്ല. അതിനിടെ സംഭവിച്ച അമ്മയുടെ അപ്രതീക്ഷിത വേര്‍പാടില്‍ കണ്ണീരടക്കാന്‍ പാടുപെടുകയാണ് അരുണും കുടുംബാംഗങ്ങളും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.