കോട്ടയം ; അഞ്ചുവിളക്കിന്റെ നാട് ഇന്ന് ആഘോഷനിറവിൽ. ചന്ദനക്കുടവും ക്രിസ്മസും ചിറപ്പ് ഉത്സവവും ചങ്ങനാശേരിയിൽ ഇന്ന് ആഘോഷത്തിന്റെ ത്രിവേണി സംഗമം തീർക്കും. ഇന്നത്തെ ക്രിസ്മസ് ദിനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. നക്ഷത്രങ്ങളും പുൽക്കൂടുകളും ഒരുക്കിയാണ് ഈ ദിനത്തിന് നാട് കാത്തിരുന്നത്.
ദേവാലയങ്ങളിൽ ഇന്നലെ നടന്ന പാതിരാകുർബാനകളിലും വിശ്വാസികൾ ഒഴുകിയെത്തി. മാനവമൈത്രിയുടെ സന്ദേശവുമായി രണ്ടു ദിനങ്ങളിലായി നടക്കുന്ന ചന്ദനക്കുടം ദേശീയ ആഘോഷത്തിന് ഇന്നു വൈകിട്ട് തുടക്കമായി. വൈകിട്ട് 4ന് പുതൂർപ്പള്ളി അങ്കണത്തിൽ നടക്കുന്ന മാനവമൈത്രി സംഗമം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.ചന്ദനക്കുടം ദേശീയ ആഘോഷം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ജമാ അത്ത് പ്രസിഡന്റ് പി.എസ്.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കും. തുടർന്ന് ഘോഷയാത്ര ആരംഭിക്കുന്നതോടെ നാട്ടിൽ ആഘോഷത്തിന്റെ അലയൊലികൾ നിറയും.
പാരമ്പര്യവും ആചാരപ്പെരുമയും പിന്തുടർന്ന് വൈകിട്ട് 7ന് കാവിൽ ക്ഷേത്രാങ്കണത്തിൽ ചന്ദനക്കുടത്തിനു നൽകിയ സ്വീകരണത്തിൽ കളഭവും പനിനീരും കൈമാറി ഹിന്ദു– മുസ്‌ലിം ബന്ധം പുതുക്കും. വിവിധയിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി 10.30നാണ് ആദ്യദിനത്തെ ഘോഷയാത്ര സമാപിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.