കൊച്ചി: അങ്കമാലി കറുകുറ്റിയിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തിൽ കെട്ടിടത്തിൽ കുടുങ്ങിയ ആൾ മരിച്ചു. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ന്യൂ ഇയർ കമ്പനിസ് ജീവനക്കാരൻ കരയാംപറമ്പ് സ്വദേശി ബാബു ആണ് മരിച്ചത്.
തീപിടിത്തമുണ്ടായ ഉടനെ മറ്റ് ജീവനക്കാർ ഇറങ്ങിഓടിയെങ്കിലും ബാബുവിന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല. കെട്ടിടത്തിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താൻ അഗ്നിശമന സേന ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല.അങ്കമാലി കറുകുറ്റിയില്‍ ഇന്നലെയാണ് വന്‍ തീപിടിത്തം ഉണ്ടായത്.
ന്യൂ ഇയര്‍ കുറി സ്ഥാപനത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. കറുകുറ്റി ദേശീയ പാതയ്ക്കു സമീപത്തുള്ള അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. 4 മണിക്കൂറിന് ശേഷമാണ് തീനിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാബുവിന്റെ മൃതുദേഹം കണ്ടെത്തിയത്. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. തൃശൂർ സ്വദേശി പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് തീ പിടിത്തമുണ്ടായ സ്ഥാപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.