തിരുവനന്തപുരം: സംവിധായകനും നടനുമായ മേജര്‍ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് നാമനിര്‍ദേശം ചെയ്തു. ദേശീയ കൗണ്‍സിലിലേക്ക് കണ്ണൂരില്‍ നിന്നുള്ള നേതാവ് സി രഘുനാഥിനെയും നാമനിര്‍ദേശം ചെയ്തു.
ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സി രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ഡല്‍ഹില്‍ വെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കിയത്.ക്രൈസ്തവ സഭകളെയും വിശ്വാസികളെയും ബിജെപിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന മന്ത്രി നടത്തിയ വിരുന്ന് പ്രധാനമായും കേരളത്തെ ലക്ഷ്യം വെച്ചാണ് എന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ വന്നവരെയും ബിജെപി സംസ്ഥാന കമ്മിറ്റിയിൽ ഉന്നത സ്ഥാനങ്ങൾ നൽകി സ്വീകരിക്കുന്നതെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്.
രാഷ്ട്രീയ അക്രമങ്ങൾക്ക് ഇരയായവരും പാർട്ടിക്ക് വേണ്ടി വര്‍ഷങ്ങളായി അദ്ധ്വാനിക്കുന്നവരെയും തഴഞ്ഞാണ് സിനിമാ താരം ദേവനെയും മേജർ രവിയേയും സംസ്ഥാന ഉപാധ്യക്ഷനാക്കിയത്,പ്രതിഷേധമുണ്ടെങ്കിലും പല നേതാക്കളും ശബ്ദം ഉയർത്താതെ തീരുമാനം കണ്ണടച്ച് അംഗീകരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും രഹസ്യമായി പല നേതാക്കളും സമ്മതിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.