രാജസ്ഥാൻ: 18കാരിയെ ഒരു വര്‍ഷത്തിലേറെ പീഡിപ്പിച്ച മൂന്നു പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് എതിരേ കേസ്. അല്‍വാര്‍ ജില്ലയിലാണ് സംഭവം. വിവരം പുറത്തുപറഞ്ഞാല്‍ സഹോദരനെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.സംഭവം പുറംലോകം അറിയുന്നത് അതിജീവത എസ്.പി. ഓഫീസിലെത്തി പരാതി നല്‍കിയതോടെയാണ്. പരാതി നല്‍കിയിരിക്കുന്നത് റെയ്നി പൊലീസ് സ്റ്റേഷനിലും രാജ്ഗഡ് സര്‍ക്കിള്‍ ഓഫീസിലും മലാഖേഡ പൊലീസ് സ്റ്റേഷനിലും ജോലിചെയ്യുന്ന കോണ്സ്റ്റബിള്മാര്ക്കെതിരേയാണ്.
പീഡനം നടക്കുമ്പോള്‍ കുട്ടി പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ അറിയിച്ചു. കൂട്ടബലാത്സംഗം, പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.