തിരുവനന്തപുരം: തിരുവല്ലത്ത് ഭർതൃവീട്ടുകാരിൽ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരേ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പോലീസ്.
ഭർതൃമാതാവ് അടക്കമുള്ള ബന്ധുകൾക്ക് എതിരേയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുന്ന കാര്യം പോലീസ് പരിശോധിക്കും. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യുവതിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. തിരുവല്ലം പാച്ചല്ലൂർ വണ്ടിത്തടത്താണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഷഹ്ന (23) യെ കണ്ടെത്തിയത്.
ഭർതൃവീട്ടുകാരിൽ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. കാട്ടാക്കട സ്വദേശിയുമായി മൂന്ന് വർഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. ഇവർക്ക് ഒന്നര വയസുള്ള കുഞ്ഞുണ്ട്.
ഭർതൃവീട്ടിലെ പ്രശ്നങ്ങൾ കാരണം മൂന്ന് മാസമായി യുവതി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ തന്റെ അനിയന്റെ മകന്റെ ജന്മദിനാഘോഷത്തിന് ഷഹ്ന യെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയിരുന്നു.
നേരിട്ട് ക്ഷണിക്കാത്തതിനാൽ ആഘോഷത്തിൽ പങ്കെടുക്കാൻ യുവതി തയാറായില്ല. പിന്നാലെ കുഞ്ഞിനെ എടുത്ത് ഭർത്താവ് പോവുകയായിരുന്നു. തുടർന്ന് മുറിയിൽ കയറിയ യുവതി വാതിലടിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും യുവതിയെ പുറത്തേക്ക് കാണാത്തതിനാൽ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. വീട്ടുകാർ നൽകിയ പരാതിയിൽ ഭര്‍ത്താവിന്റെ വീട്ടിൽ വച്ച് യുവതിക്ക് മര്‍ദനമേറ്റിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളടക്കം ഉൾപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.