തൃശൂർ: സിറ്റി പോലീസിനുകീഴിലെ സ്കൂളുകളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള 5 ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് ആരംഭിച്ചു.
തൃശൂർ ദേവമാത സ്കൂളിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം തൃശൂർ റേഞ്ച് ഡി.ഐ.ജി. എസ്. അജീതാബീഗം IPS ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സ്പെഷൽബ്രാഞ്ച് എസ്.പി. പി. വാഹിദ് മുഖ്യാതിഥിയായി. തൃശൂർ എ.സി.പി കെ.കെ സജീവ്, ദേവമാത സ്കൂൾ പ്രിൻസിപ്പൽ ഫാ.സിന്റോ നങ്ങിണി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അസി. നോഡൽ ഓഫീസർ പ്രദീപ് സീവി എന്നിവരും പങ്കെടുത്തു.
തൃശൂർ സിറ്റി പോലീസിനുകീഴിലെ 38 സ്കൂളുകളിൽ നിന്നായി 217 ആൺകുട്ടികളും 177 പെൺകുട്ടികളും ഉൾപ്പെടെ ആകെ 394 കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകൾ, ശാരീരികക്ഷമത പരിശീലന പദ്ധതികൾ, പ്രമുഖവ്യക്തികളുമായുള്ള സംവാദം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. സമാപനദിവസമായ ഡിസംബർ 31 ന് നടക്കുന്ന ചടങ്ങുകളിലും തുടർന്നു നടക്കുന്ന സെറിമോണിയൽ പരേഡിലും സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ IPS സല്യൂട്ട് സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.