വെള്ളൂർ ; കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) മൂന്നു മാസത്തിനിടെ വീണ്ടും തീപിടിത്തം. യൂട്ടിലിറ്റി പ്ലാന്റിലെ ബോയ്‌ലറിലേക്കു കൽക്കരി എത്തിക്കുന്ന കൺവെയർ ബെൽറ്റും മോട്ടറും കത്തിനശിച്ചു. ബോയ്‌ലർ ഉൾപ്പെടെ പ്രധാന ഭാഗങ്ങൾ സുരക്ഷിതമാണെന്നു കമ്പനി മാനേജ്മെന്റ് അറിയിച്ചു. ഇന്നലെ പുലർച്ചെ 4.45നാണു തീപടർന്നത്.
കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ ചേർന്ന് ആറരയോടെ തീ പൂർണമായും കെടുത്തി. കൽക്കരിയിൽനിന്നു കൺവെയർ ബെൽറ്റിലേക്കു തീപടർന്നതാകാമെന്നാണു കരുതുന്നത്.ഒരു ലക്ഷം രൂപയുടെ നഷ്ടമെന്ന് അഗ്നിരക്ഷാസേനയുടെ കണക്കുകൂട്ടൽ. നഷ്ടത്തിന്റെ കണക്ക് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അറ്റകുറ്റപ്പണി തീർത്ത് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഒക്ടോബർ അഞ്ചിനു കെപിപിഎല്ലിലെ പേപ്പർ മെഷീൻ പ്ലാന്റിൽ വൻ അഗ്നിബാധയുണ്ടായിരുന്നു. 6 അഗ്നിരക്ഷാ യൂണിറ്റുകൾ മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അന്നു തീയണച്ചത്. 5 കോടി രൂപ മുടക്കി അറ്റകുറ്റപ്പണിപൂർത്തിയാക്കി ഈ മാസം ആദ്യത്തോടെയാണു പേപ്പർ നിർമാണം വീണ്ടും ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.