യേശുവിന്റെ തിരുപ്പിറവി യുടെ സന്ദേശം പങ്കുവെച്ചുകൊണ്ട് കാവുംകണ്ടം ഇടവകയിൽ ക്രിസ്തുമസ് കരോൾ - "ജിംഗിൾ ബെൽസ് -2023"

കാവുംകണ്ടം: യേശുവിന്റെ തിരുപ്പിറവിയുടെ സന്ദേശം പങ്കുവെച്ചുകൊണ്ട് കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ കുടുംബ കൂട്ടായ്മയുടെയും വിവിധ ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ വീടുകളിലും ക്രിസ്തുമസ് കരോൾ -"ജിംഗിൾ ബെൽസ് -2023 " നടത്തും.

ഡിസംബർ 13 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് ക്രിസ്തുമസ് കരോൾ ഫാ. സ്കറിയ വേകത്താനം ഫ്ലാഗ് ഓഫ് ചെയ്യും. ഇടവകയിലെ ജാതി -മത-ഭേദമെന്യേ എല്ലാം ഭവനങ്ങളും സന്ദർശിച്ച് ക്രിസ്തുമസ് സന്ദേശം പങ്കുവെക്കുകയും ആശംസകൾ നേരുകയും ചെയ്യും . "പുൽകൂട്ടിൽ നിന്ന് പുൽകൂട്ടിലേക്ക്" എന്ന ദൂത് പങ്കു വെച്ചു കൊണ്ട് എല്ലാ ഭവനങ്ങളിലും ഉണ്ണീശോയെ സമർപ്പിക്കുകയും, പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്യും. 

തുറന്ന വാഹനത്തിൽ അലങ്കരിച്ച ജീപ്പിൽ ക്രിസ്തുമസ് പാപ്പായും സംഘവും എല്ലാ ഭവനങ്ങളും സന്ദർശിക്കും. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ക്രിസ്തുമസ് കരോൾ ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് കൈമാറും. വികാരി ഫാ. സ്കറിയ വേകത്താനം , സിജു ഫ്രാൻസീസ് കോഴിക്കോട്ട്,ബിജു കോഴിക്കോട്ട് ,

ജസ്റ്റിൻ മനപ്പുറത്ത്, രാജു അറക്ക കണ്ടത്തിൽ ,ബേബി തോട്ടാക്കുന്നേൽ,അഭിലാഷ് കോഴിക്കോട്ട്, ഡേവീസ് കല്ലറക്കൽ ,തോമസ് ആണ്ടുക്കുടിയിൽ, സാവിയോ പാതിരിയിൽ, ജോയൽ താന്നിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !