കണ്ണൂർ: ചങ്ക് എത്രയായാലും പറഞ്ഞ വാക്ക് പാലിക്കണമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഒരു ചങ്കോ, രണ്ടു ചങ്കോ ഉണ്ടാവട്ടെ, റബറിന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 250 രൂപ വില ജനുവരി 1 മുതലെങ്കിലും നൽകാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കർഷക അതിജീവന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം 250 രൂപ തന്നാൽ അവർക്ക് വോട്ട്. കേന്ദ്രം 300 രൂപ തന്നാൽ അവർക്ക് വോട്ട്. മലയോര കർഷകന്റെ രാഷ്ട്രീയം ഇനി അതിജീവനത്തിന്റെ രാഷ്ട്രീയം മാത്രമാണ്.
‘നവകേരള സദസിന് ആത്മാർത്ഥതയുണ്ടെങ്കിൽ പ്രകടന പത്രികയിൽ റബറിന് 250 രൂപ എന്ന വാഗ്ദാനം പാലിക്കണം. കണ്ണൂരിൽ നവകേരള സദസ്സിന്റെ പ്രഭാത ഭക്ഷണ കൂട്ടായ്മയിൽ പോയത് രുചി നോക്കാനല്ല. കർഷകർക്കുവേണ്ടി ഈ ആവശ്യം നേരിട്ട് ഉന്നയിക്കാനാണ്’- ആർച്ച് ബിഷപ്പ് പറഞ്ഞു.
വയനാട്ടിൽ കടുവ കർഷകനെ കൊന്നകേസിൽ ഡിഎഫ്ഒക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉളിക്കല്‍ ടൗണിൽ കാട്ടാന ചവിട്ടിക്കൊന്ന ആത്രശ്ശേരി ജോസിന്റെ കബറിടത്തിൽ പ്രാർത്ഥന നടത്തിയശേഷം ഇരിട്ടിയിൽ വമ്പൻ റാലിയോടെയായിരുന്നു യാത്രയുടെ തുടക്കം. 22ന് തിരുവനന്തപുരത്ത് യാത്ര അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.