അയോധ്യയിൽ അല്ല ആര് എവിടെപ്പോയാലും മുസ്‌ലിം സമുദായ വിശ്വാസം വ്രണപ്പെടില്ലന്ന് സമസ്ത പ്രസിഡന്റ്..സമസ്തയ്ക്ക് പ്രത്യേകിച്ച് അഭിപ്രായമില്ലന്നും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

കോഴിക്കോട്; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്നുള്ള കാര്യം ക്ഷണം കിട്ടിയവരാണ് സ്വീകരിക്കേണ്ടതും അതിൽ മുസ്‌ലിം സംഘടനയായ സമസ്തയ്ക്ക് പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പോഷക സംഘടനാ ഭാരവാഹികളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ. അയോധ്യയിൽ അല്ല ആര് എവിടെപ്പോയാലും മുസ്‌ലിം സമുദായ വിശ്വാസം വ്രണപ്പെടില്ല. സുപ്രഭാതം പത്രത്തിൽ വന്നത് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് നിലപാടാണെന്നും അത് സമസ്തയുടെ അഭിപ്രായമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

കേക്ക് വിവാദം സംബന്ധിച്ച ചോദ്യത്തിന്, അടുത്ത ക്രിസ്‌മസിന് അഭിപ്രായം പറയാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മതവിശ്വാസങ്ങൾക്ക് എതിരാകാത്ത ഏത് ആഘോഷങ്ങൾക്കും ആർക്കും പങ്കെടുക്കാം. മതസൗഹാർദം വേറെ, മതത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതു വേറെ. 

ഒരു മതത്തിന്റെ ആഘോഷത്തിൽ വിശ്വാസത്തോടെ പങ്കെടുകുന്നതും വ്യത്യസ്തമാണ്. ഇതു വിശദമായി ചർച്ച ചെയ്യേണ്ടതാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !