കൊടും കുറ്റവാളികളായ ഈരാറ്റു പേട്ട തലനാട് സ്വദേശിയെയും വെച്ചൂർ ഇടയാഴം സ്വദേശിയെയും കാപ്പ ചുമത്തിയ പോലീസ് നടപടി സർക്കാർ ശരിവെച്ചു.

കോട്ടയം;നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു. കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ ഈരാറ്റുപേട്ട തലനാട്, ഞണ്ട്കല്ല് ഭാഗത്ത് മുതുകാട്ടിൽ വീട്ടിൽ ആട് ജോസ് എന്ന് വിളിക്കുന്ന ജോസ് സെബാസ്റ്റ്യൻ (51),  

വെച്ചൂര്‍ ഇടയാഴം   വേരുവളളി ഭാഗത്ത് രഞ്ജേഷ്  ഭവന്‍ വീട്ടില്‍  രഞ്ജേഷ് (32)  എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലില്‍ കരുതൽ തടങ്കലിൽ അടച്ചിരുന്നു. ഇതിനെതിരെ ഇവർ കാപ്പ ഉപദേശക സമിതിയിൽ അപ്പീലിനു പോയിരുന്നു.

എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട്  കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരി വയ്ക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു. ജോസ് സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ട, പൂച്ചാക്കൽ,നൂറനാട് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം,

അടിപിടി, ചീറ്റിംഗ് തുടങ്ങിയ കേസുകളിലും, രഞ്ജേഷ് വൈക്കം സ്റ്റേഷനില്‍ കൊലപാതകശ്രമം , അടിപിടി,കൊട്ടേഷന്‍ തുടങ്ങിയ കേസുകളിലും   പ്രതിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !