പത്തനംതിട്ട: എരുമേലി, നിലയ്ക്കൽ പമ്പ, പത്തനംതിട്ട- ളാഹ , നിലയ്ക്കൽ ശബരിമല തീർത്ഥാടകപാതകളിൽ പ്രവർത്തിക്കുന്ന സ്ഥിരം , താൽകാലിക ഹോട്ടലുകളിൽ മത്സ്യവും-മാംസവും അടങ്ങിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതായി അയ്യപ്പ ഭക്തന്മാരുടെ വ്യാപക പരാതി.
കെ എസ് ആർടിസി, ടൂറിസ്റ്റ് ബസ്സ്, ട്രാവലർ തുടങ്ങിയ വാഹനങ്ങളിലെ ഡ്രൈവർന്മാർക്കും, മറ്റു ജീവനക്കാർക്കും നൽകുന്നതിനു വേണ്ടി മിക്ക ഹോട്ടലുകളിലും വ്യാപകമായി നോൺ വെജ് ഭക്ഷണങ്ങൾ തയ്യാറാക്കി നൽകുന്നതായാണ് പരാതി. ഭക്ഷണം കഴിക്കുന്നതിനായി നോൺവെജ് ഭക്ഷണം നൽകുന്ന ഹോട്ടലുകൾക്ക് മുമ്പിൽ മാത്രമേ കെ എസ് ആർ ടി സി ബസുകളും സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളും, ട്രാവലറുകളും നിർത്താറുള്ളു.ദിവസങ്ങളും , ആഴ്ചകളും കഠിന വ്രതമെടുത്ത് ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തരോട് കാട്ടുന്ന അനിതിയാണ് ഹോട്ടലുകാരും ,കെ എസ് ആർ ടി സി അടക്കമുള്ള വാഹന ഡ്രൈവർന്മാരും കാണിക്കുന്നത്.
ഇതു മൂലം വെജിറ്റേറിയൻ ഭക്ഷണങ്ങൾ തയ്യാറാക്കി നൽകുന്ന ഹോട്ടലുകളിൽ കച്ചവടം വളരെ കുറച്ചു മാത്രമേ നടക്കുന്നുള്ളു. ലക്ഷ കണക്കിന് രൂപ പലിശയ്ക്കും മറ്റും കടം എടുത്തു ഹോട്ടൽ ആരംഭിച്ചവർ വൻ തുക നഷ്ടത്തിലായി, തൊഴിലാളികൾക്ക് ശമ്പളം പോലും കൊടുകാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.
നോൺ വെജ് – നൽകുന്ന ഹോട്ടലുകൾക്ക് മുമ്പിൽ വാഹനങ്ങൾ നിർത്തി കൊടുക്കുന്നതിന് ഭക്ഷണത്തിന് പുറമേ ഇരുന്നൂറും , മുന്നുറും രൂപയാണ് ഹോട്ടലുകാർ ഒരോ ട്രിപ്പിനും നൽകുന്നത്. ഇത്തരം ഹീന കൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതാണെന്ന് അയ്യപ്പ ഭക്തർ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.