തിരുവനതപുരം;ഐക്യത്തോടെയും ഒത്തൊരുമയോടെ കഴിയുന്ന നാടിനെ ഒരു പ്രതിസന്ധിക്കും തകർക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരേ മനസ്സോടെ മുന്നോട്ടു പോകുന്ന നാടിന് ഏതു വെല്ലുവിളിയും നേരിടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിറാമിക്‌സ് ഗ്രൗണ്ടിൽ കുൺണ്ടറ നിയോജകമണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കുകയാണ് നവകേരള സദസിൽ. പ്രഭാത യോഗങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് പങ്കാളിത്തം. സംസ്ഥാനത്ത് ആഭ്യന്തര വളർച്ചനിരക്ക് ഉയരുകയാണ്.
തനത് വരുമാനത്തിലും വലിയ പുരോഗതിയാണ്. 41 ശതമാനമാണ് വർദ്ധന. ഇത് സാമ്പത്തിക മേഖലയുടെ മികവാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 23,000 കോടി രൂപയുടെയാണ് വർദ്ധനവ്.
പ്രതിശീർഷ വരുമാനം ഇരട്ടിയോളമായി ഉയർന്നു. കിഫ്ബി വഴി അനവധി വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. എന്നാൽ കിഫ്ബിയുടെ കടവും സംസ്ഥാനത്തിന്റെ കടമായാണ് ഇപ്പോൾ കണക്കാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.