പാലാ;മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പാലാ നിയോജക മണ്ഡല ബഹുജന സദസ്സ് ഡിസംബർ 12 ന് 5 pm ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.ഇതിനുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായതായി നിയോജക മണലം ചെയർമാൻ തോമസ് ചാഴികാടൻ എംപി, കൺവീനർ പാലാ ആർ ഡി.ഒ പി.ജി രാജേന്ദ്രബാബു, മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ എന്നിവർ അറിയിച്ചു.
ബഹുജന സദസ്സിനോടനു ബദ്ധിച്ച് പൊതുജനങ്ങളുടെ പരാതിയും നിർദ്ദേശങ്ങളും സ്വീകരിക്കാൻ ഉദ്യേഗസ്ഥരുടെ നേത്യത്തിൽ 25 കൗണ്ടുകൾ ഉച്ചകഴിഞ്ഞ് 2 മുതൽ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ പ്രവൃത്തിക്കും. സ്ത്രീകൾക്കും ഭിന്ന ശേഷി കാർക്കും പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കും.ഇതിന് മുന്നോടിയായി പാലാ നഗരസഭ സംഘടിപ്പിക്കുന്ന വിളംബര ജാഥ നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് തോമസ് ചാഴികാടൻ എം പി റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്. പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ, പാലാ ആർ ഡി ഒ പി.ജി രാജേന്ദ്രബാബു, മുനിസിപ്പൽ കൗൺസിലേഴ്സ്, രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക നേതാക്കന്മാർ എന്നിവർ നേത്യത്വം നൽകുന്ന റാലിയിൽ അംഗൻവാടി പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ,
ഹരിത കർമ്മ സേനാംഗ ങ്ങൾ, ആശാ വർക്കേഴ്സ്, കുടുംബശ്രീ പ്രവർത്തകർ, മുനിസിപ്പൽ ജീവനക്കാർ, ഗവൺ മെൻ്റ് ജിവനക്കാർ, രാഷ്ട്രിയ പ്രവർത്തകർ, വിവിധ കോളേജിലെ Nc c, NSS കേഡറ്റുകൾ, വിവിധ ആശുപത്രി ജീവനക്കാർ, റെസിഡൻസ് ആസോസിയേഷൻ, സ്വശ്രയ സംഘങ്ങൾ, വ്യാ പ്യാരി വ്യവസായി പ്രതിനിധിധികൾ, ഹോട്ടൽ ആൻറ് അസോസിയേഷൻ, നഴ്സിംഗ് വിദ്യാർത്ഥികൾ,
പൊതുജന ഞൾ എന്നിവ ർ വിവിധ ബാനറിൻ്റെ പിന്നിൽ അണിനിരക്കും. വിളംബര ജാഥയ്ക്ക് മാറ്റ് കൂട്ടാൻ വാദ്യമേളഞൾ, നാടൻ കലാരു പങ്ങൾ, ബൈക്ക് റാലി എന്നിവ റാലിയോടപ്പം ഉണ്ടാവുമെന്ന് നഗരസഭാധ്യക്ഷയും നവകേരള സദ്ദസ്സിൻ്റെ മുൻസിപ്പൽ തല ചെയർപേഴ്സണുമായ ജോസിൻ ബിനോ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.