പാലാ; കുറുമണ്ണിൽ പ്രവർത്തിക്കുന്ന ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി നേതൃത്വത്തിൽ ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണം നടത്തി.
ദയയുടെ ഓഫീസ് സമുച്ചയത്തിൽ നടന്ന ദിനാചരണം കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു. ദയ സൊസൈറ്റി ചെയർമാൻ പി എം ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡോക്ടർ വി വി .സോമൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ബിന്ദു ജേക്കബ്, ഡോക്ടർ തങ്കമ്മ സോമൻ, ദയ ജനറൽ കൗൺസിലംഗങ്ങളായ ലിൻസ് ജോസഫ്, ജോസഫ് പീറ്റർ എന്നിവർ ആശംസകളർപ്പിച്ചു.
കഴിഞ്ഞ 40 വർഷങ്ങളായി ഭിന്നശേഷി ക്കാരുടെ ഉന്നമനത്തിനായി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്ന ലീലാമ്മ തോമസ്, മേരി ജോസഫ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ദയ ജോയിന്റ് സെക്രട്ടറി സിന്ധു P നാരായണൻ സ്വാഗതവും എക്സിക്യൂട്ടീവംഗം തോമസ് T എഫ്രേം നന്ദിയും പറഞ്ഞു.
ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി വീൽചെയറുകളും മെഡിക്കൽ അനുബന്ധ ഉപകരണങ്ങളും ഭക്ഷണ കിറ്റുകളും സൗജന്യമായി വിതരണം ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.