കോട്ടയം; പുന്നത്തുറയിലെ അങ്കണവാടി അധ്യാപികയെ കാണാതായിട്ട് ഇന്നേക്കു 108 ദിവസം. മാസങ്ങൾ നീണ്ട തിരച്ചിലുകൾക്കു ശേഷവും ഒരു തുമ്പും കിട്ടാതെ വന്നതോടെ പൊലീസ് അന്വേഷണം വഴിമുട്ടിയ നിലയിൽ.
ഏറ്റുമാനൂർ പേരൂർ കരോട്ടത്തറ കെ.കെ.പുഷ്പകുമാരി (36)നെയാണ് സെപ്റ്റംബർ 4നു രാവിലെ 11.30തോടെ കിടങ്ങൂരിലെ വീട്ടിൽ നിന്നു കാണാതായത്. ഭർത്താവ് കൈനകരി കൊല്ലംതറ കെ.ടി.ദിലീപിനൊപ്പം കിടങ്ങൂർ സൗത്ത് വില്ലേജ് ചെക്ക് ഡാമിനു സമീപത്ത് വാടകവീട്ടിലായിരുന്നു താമസം.പുഷ്പകുമാരി ഓർമക്കുറവ് പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പണം, മൊബൈൽ ഫോൺ, ചെരിപ്പ് എന്നിവ കൊണ്ടുപോയിട്ടില്ല. ഭർത്താവ് കുളിക്കാൻ കയറുന്ന സമയം വരെ പുഷ്പകുമാരി വീട്ടിലുണ്ടായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നൂറു കണക്കിനു സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കിടങ്ങൂർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.