കുറവിലങ്ങാട്; നവകേരള സദസ്സിൽ പരാതി നൽകി പ്രശ്നത്തിനു പരിഹാരം ലഭിച്ച ആരെങ്കിലും ഉണ്ടെങ്കിൽ തെളിവു സഹിതം സമീപിച്ചാൽ രണ്ടു പവന്റെ സ്വർണ മോതിരം നൽകുമെന്നു രമേശ് ചെന്നിത്തലയുടെ വാഗ്ദാനം. തുടർഭരണത്തിന്റെ ദുരിതം അനുഭവിക്കുകയാണ് ജനങ്ങളെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽ ഗവർണറെ പിന്തുണയ്ക്കേണ്ട ആവശ്യം യുഡിഎഫിന് ഇല്ല.ഈ ഗവർണറെ പിൻവലിക്കണമെന്ന് താൻ പ്രതിപക്ഷ നേതാവായിരിക്കെ നിയമസഭയിൽ ആവശ്യപ്പെട്ട കാര്യം ചെന്നിത്തല പറഞ്ഞു. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഗവർണർക്കാണ് പിന്തുണ നൽകിയത്.സർവകലാശാലകളിൽ കാവിവൽക്കരണം പോലെതന്നെ അപകടകരമാണ് ചുവപ്പണിയിക്കലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു...മുഖ്യമന്ത്രിയെയും ഗവർണ്ണറെയും കടന്ന് ആക്രമിച്ച് രമേശ് ചെന്നിത്തല
0
ബുധനാഴ്ച, ഡിസംബർ 20, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.