പൊതു ചടങ്ങിലും മുഖംതിരിച്ച് മുഖ്യമന്ത്രിയും ഗവർണറും..സത്യപ്രതിജ്ഞാ ചടങ്ങിന്റെ ശോഭകെടുത്തിയ പെരുമാറ്റങ്ങൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവർണ്ണറും തമ്മിലുള്ള പോര് തുടരുകയാണ്. കെ.ബി. ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും സത്യപ്രതിജ്ഞ ചടങ്ങിൽ ഇരുവരും പരസ്പരം നോക്കുക പോലും ചെയ്തില്ല. 

മുഖ്യമന്ത്രിയോട് ഗവർണ്ണർ മുഖം തിരിച്ചു. എന്നാൽ രാജ്ഭവനിലെ ഗവർണ്ണറുടെ ചായ സൽക്കാരം മുഖ്യമന്ത്രി ബഹിഷ്ക്കരിച്ചു. മുഖ്യമന്ത്രിയും ഗവർണറും ചടങ്ങിനിടെ തൊട്ടടുത്ത സീറ്റിലിരുന്നിട്ടും പരസ്പരം നോക്കുക പോലും ചെയ്തില്ല. ഇരുവരും പിണക്കത്തിൽ തന്നെ തുടരുകയാണ്.

ചടങ്ങ് ആരംഭിച്ചത് മുതല്‍ ഇരുവരും പരസ്പരം മുഖത്തു പോലും നോക്കിയില്ല. ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കുക പോലും ചെയ്യാതെ മടങ്ങുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയും രാജ് ഭവനിലെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മടങ്ങി. 

പരസ്പരം സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ ഇരുവരും തയ്യാറായില്ല. എന്തായാലും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഇനിയും തുടരുമെന്നതിന്‍റെ സൂചനയാണ് സത്യപ്രതിജ്ഞ ചടങ്ങിലെ ഇരുവരും നല്‍കിയത്.രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാ​ഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ​ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുത്തു. സ​​ഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ​ഗണേഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്. ​​മൂന്നാം തവണയാണ് രണ്ടുപേരും മന്ത്രിമാരാകുന്നത്.

സിനിമാ വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗതാഗത വകുപ്പ് തന്നെയാകും ഗണേഷ് കുമാറിന് ലഭിക്കുക. കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഇടക്കാല മന്ത്രിസഭാ പുനഃസംഘടനയ്ക്ക് എൽഡിഎഫിനുള്ളിൽ ധാരണയായതിനു പിന്നാലെ മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ച് കെ.ബി. ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രൻ കടന്നപ്പള്ളിക്കും പിണറായി വിജയൻ മന്ത്രിസഭയിലേക്ക് വരാൻ വഴിയൊരുങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !