തിരുവനന്തപുരം: ജയിൽ വാർഡനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച് തടവുകാരൻ. ജയിലിൽ നിന്ന് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴായിരുന്നു ആക്രമണം. ജയിൽ വാർഡൻ രജനീഷ് ജോസഫിന്റെ നെഞ്ചിലും കഴുത്തിലുമാണ് മർദ്ദനമേറ്റത്.
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തൃശൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെയാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് എത്തിച്ചത്. തുടർന്ന് ശാരീരിക പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഇവിടെ എത്തിയത്തിനു പിന്നാലെ ആംബുലൻസിന്റെ ജനൽ തുറന്നു വഴിയേ പോയവരെയെല്ലാം ഇയാൾ അസഭ്യം പറഞ്ഞു. കൂടെയുണ്ടായിരുന്ന ജയിൽ വാർഡൻ രജനീഷ് ഇടപെട്ടതോടെ പ്രതി അക്രമാസക്തനാവുകയായിരുന്നു. വാർഡന്റെ കഴുത്തിന് കുത്തിപ്പിടിച്ച പ്രതി ഷർട്ട് വലിച്ചുകീറുകയും നെഞ്ചിലും വയറ്റിലും ചവിട്ടുകയും ചെയ്തു.
തുടർന്ന് കൂടുതൽ പോലീസുകാരെത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. പ്രതിക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.