ന്യൂഡൽഹി: ചലച്ചിത്ര സംവിധായകനും നടനും റിട്ടയേർഡ് മേജറുമായ മേജർ രവിയും കോൺഗ്രസ് നേതാവ് സി രഘുനാഥും ബിജെപിയിൽ ചേർന്നു. ഇരുവരും ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി.
നേരത്തെ തന്നെ ബിജെപി അനുകൂലിയായിരുന്നു മേജർ രവിയെങ്കിലും കേരള ബിജെപി നേതൃത്വത്തിനെതിരെ ഇദ്ദേഹം പലതവണ രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിലെ കോൺഗ്രസ് നേതാവായ രഘുനാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.പാർട്ടിയിൽ പുതുതായി ചേർന്ന നേതാക്കൾ ജെപി നഡ്ഡയെ കണ്ട വിവരം ചിത്രങ്ങൾ സഹിതം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്നും സുരേന്ദ്രൻ പറഞ്ഞു. മേജർ രവിയ്ക്കും രഘുനാഥിനും ജെപി നഡ്ഡ ആശംസകൾ നേർന്നതായും സുരേന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.