കോഴിക്കോട്: സിപിഎമ്മും ഡിവൈഎഫ്ഐയും മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാമർശവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിമീങ്ങൾക്ക് വിവാഹം ചെയ്തുകൊടുക്കുന്നുവെന്നാണ് പരാമർശം.
സിപിഎമ്മിന്റേയും ഡിവൈഎഫ്ഐയുടേയും എസ്എഫ്ഐയുടേയും ശ്രമത്തിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണ മെന്നും കൂടത്തായി ആവശ്യപ്പെട്ടു.കൊയിലാണ്ടിയില്‍ സുന്നി മഹല്ല് ഫെഡറേഷന് കോഴിക്കോട് ജില്ലാ സാരഥീസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു നാസര്‍ ഫൈസിയുടെ പരാമർശം.
ഹിന്ദു മുസ്ലീമിനെ വിവാഹം കഴിച്ചാൽ മാത്രമേ മതേതരത്വം ആവുകയുള്ളൂവെന്നാണ് ചിലർ കരുതുന്നത്. ക്യാമ്പസുകളിൽ എസ്എഫ്ഐ മതനിരാസം പ്രചരിപ്പിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.