തൃശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് കേരള ജിഎസ്ടി വകുപ്പ് പിടികൂടി. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കെറ്റിങ് (MLM) കമ്പിനിയായ ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിലാണ് നികുതി വെട്ടിപ്പ് നടത്തിയത്..
സംഭവത്തില്‍ കമ്പിനിയുടെ ഡയറക്ടര്‍ പ്രതാപൻ കോലാട്ട് ദാസിനെ ഡിസംബര്‍ ഒന്നിന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു.
കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. പല വിവരങ്ങളും മറച്ചു വക്കാനുള്ള ശ്രമം നടക്കുന്നതായാണ് ആരോപണം.
നവംബര്‍ 24 ന് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കമ്ബനി 703 കോടി രൂപയുടെ ലാഭം മറച്ചു വച്ചതായി കണ്ടെത്തിയത്.
തുടര്‍ന്ന് പ്രതാപനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഎസ്ടി വകുപ്പിന്റെ റെയ്ഡിനെ തുടര്‍ന്ന് കമ്പിനി ഡയറക്ടര്‍മാരായ പ്രതാപനെയും സെറീനയെയും നവംബര്‍ 30 ന് തൃശ്ശൂരിലെ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. നവംബര്‍ 24 നും 27 നുമായി 1.5 കോടി രൂപയും 50 കോടി രൂപയും കമ്പിനി പിഴ അടച്ചിരുന്നു.
എറണാകുളം അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതാപനെ പിന്നീട് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കമ്ബനിക്ക് കേരളത്തിനു പുറത്തും പ്രവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍ കമ്പിനിയുടെ ലാഭം ഇതിലും അധികമായിരിക്കും എന്നും പറയപ്പെടുന്നു.
സാധാരണ ഗതിയില്‍ ഇങ്ങനെ കമ്പിനികള്‍ക്ക് മുകളില്‍ കേസുകള്‍ ചുമത്തപ്പെടുമ്പോള്‍ കമ്പിനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിയ്ക്കാറുണ്ട്, എന്നാല്‍ ഈ കേസില്‍ അത് സംഭവിച്ചിട്ടില്ല എന്ന് ജിഎസ്ടി വകുപ്പില്‍ ഉള്ളവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.