ഫേസ്ബുക്ക് വഴി യുവതിയുമായി ഒറ്റ ദിവസത്തെ പരിചയം, പിന്നാലെ വീഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം; യുവാവ് കുടുങ്ങി,,

സൂറത്ത്: വാട്സ്‌ആപ് വീഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ 32 വയുസുകാരനെ ഭീഷണിപ്പെടുത്തി ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഫേസ്‍ബുക്കിലൂടെ ഒരു ദിവസം മുൻപ് മാത്രം പരിചയപ്പെട്ട യുവതി ഇയാളോട് നഗ്നതാ പ്രദര്‍ശനം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ഓഗസ്റ്റ് 13നാണ് പൂജ ശര്‍മ എന്ന ഫേസ്‍ബുക്ക് ഐഡിയില്‍ നിന്ന് റിക്വസ്റ്റ് ലഭിച്ചത്. അത് സ്വീകരിച്ച ശേഷം ചാറ്റിങ് തുടങ്ങി. ശേഷം പരസ്‍പരം നമ്പറുകള്‍ കൈമാറി. പിന്നാലെ യുവതി വീഡിയോ കോളില്‍ നഗ്നത കാണിക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടു. 

യുവതി പറഞ്ഞതുപോലെ ബാത്ത്റൂമില്‍ വെച്ച്‌ വീഡിയോ കോള്‍ വിളിക്കുകയായിരുന്നു. ഇതോടെ കോള്‍ പെട്ടെന്ന് കട്ടായി. അല്‍പ സമയത്തിനകം ഈ വീഡിയോ ക്ലിപ്പ് മറ്റൊരു നമ്പറില്‍ നിന്ന് വാട്സ്‌ആപ് വഴി ലഭിച്ചു. പിന്നാലെ മറ്റൊരാള്‍ വിളിച്ച്‌ പണം ചോദിക്കുകയും ചെയ്തു.

പിറ്റേ ദിവസം ഓഗസ്റ്റ് 14ന് മറ്റൊരു നമ്പറില്‍ നിന്ന് വേറൊരാള്‍ വിളിച്ച്‌ ഡി.എസ്.പി ആണെന്നും പേര് സുനില്‍ ദുബെ എന്നാണെന്നും പരിചയപ്പെടുത്തി. യുട്യൂബ് ഉദ്യോഗസ്ഥനെന്ന പേരില്‍ തട്ടിപ്പു സംഘത്തിലെ സഞ്ജയ് സിംഗാനിയ എന്ന മറ്റൊരാളെ പരിചയപ്പെടുത്തി. ഇയാളാണ് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ യുവാവില്‍ നിന്ന് പണം ചോദിച്ചത്.

ആവശ്യപ്പെട്ട പണം നല്‍കിയപ്പോള്‍ പിന്നീട് വീണ്ടും വീണ്ടും ചോദിക്കാന്‍ തുടങ്ങി. ആകെ 5.65 ലക്ഷം രൂപയോളം വിവിധ ഇടപാടുകളിലായി അയച്ചു കൊടുത്തു. എന്നാല്‍ ഭീഷണി അവസാനിച്ചില്ല. ഇതോടെയാണ് സഹികെട്ട് പൊലീസിനെ സമീപിച്ചത്. ഐപിസി 384, 170, 171, 507, 120 ബി തുടങ്ങിയ വകുപ്പുകളും ഐടി നിയമങ്ങള്‍ പ്രകാരവും തട്ടിപ്പ് സംഘത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !