അമേരിക്കയില്‍ വെടിവയ്പ്പ്‌; മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്; അപലപിച്ച്‌ യുഎസ് പ്രസിഡന്റ്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്ന് മരണം. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ക്യാമ്പസിലാണ് വെടിവയ്പ്പുണ്ടായത്.

നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

പ്രാദേശിക സമയം ഒരു മണിയോടെയായിരുന്നു സംഭവം. ക്യാമ്പസിലെത്തിയ അക്രമി തുടരെ എഴോളം തവണ വെടിവെക്കുകയായിരുന്നുവെന്ന് പ്രൊഫസറായ വിൻസെന്റ് പെരസ് പറഞ്ഞു. 

ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടന്നാണ് നിഗമനം. വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്നൊഴിപ്പിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും വെടിവെപ്പിനുള്ള കാരണം അവ്യക്തമാണെന്നും പോലീസ് അറിയിച്ചു.

സംഭവത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുച്ചേരുന്നതായും പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !