ക്രിസ്തുമസ്- ന്യൂ ഇയര്‍ ഫെയര്‍ ഇന്നുമുതല്‍ 30വരെ,,

 തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ക്രിസ്തുമസ് - ന്യൂ ഇയര്‍ ഫെയറുകള്‍ 21-12-2023 മുതല്‍ 30-12-2023 വരെ നടത്തുന്നതാണ്.

ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് സ്‌പെഷ്യല്‍ ക്രിസ്തുമസ് - ന്യു ഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. 

ഉത്സവകാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുവാനാണ് ഇത്തരം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. സപ്ലൈകോയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിമൂലം വിതരണക്കാര്‍ക്ക് നല്‍കേണ്ട കുടിശ്ശിക നല്‍കാനായിട്ടില്ല. 

ക്രിസ്തുമസ് ഫെയറുകളിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വ്യാപാരികളുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സബ്‌സിഡി സാധങ്ങള്‍ക്ക് പുറമെ നോണ്‍ സബ്‌സിഡി സാധനങ്ങളും 5 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. കൂടാതെ, ബ്രാന്റഡ് ഉത്പന്നങ്ങള്‍ 10 മുതല്‍ 30 ശതമാനം വിലക്കുറവില്‍ ഫെയറുകളില്‍ വില്‍പ്പന നടത്തുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !