'അയാളെ കുറിച്ച്‌ പരാതിപ്പെട്ടിട്ട് പ്രയോജനമില്ല: വിവാഹത്തിന് ശേഷം തന്നെ ഉപേക്ഷിച്ച കാമുകനെ കുറിച്ച്‌ കനക,,

ചെന്നൈ: ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, നരസിംഹം, പിൻഗാമി തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ പതിഞ്ഞ മുഖമാണ് നടി കനകയുടേത്.

കനക മലയാളത്തില്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ എല്ലാം മികച്ചത് തന്നെയായിരുന്നു. ഇന്നും പ്രേക്ഷകര്‍ റിപ്പീറ്റ് വാല്യുവോടെ കാണുന്നവയാണ് അവയില്‍ ഏറെയും. കനക മഹാലക്ഷ്മി എന്നാണ് താരത്തിന്റെ പൂര്‍ണ നാമം. ചെന്നൈയിലാണ് ജനിച്ചതും വളര്‍ന്നതും. പിതാവ് ദേവദാസ്. കനകയുടെ മാതാവ് ദേവികയും ഒരു നടിയായിരുന്നു.

രജിനികാന്ത്, മമ്മൂട്ടി, മോഹൻലാല്‍, വിജയകാന്ത്, പ്രഭു, കാര്‍ത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും രണ്ടായിരത്തിന് ശേഷം അഭിനയത്തോട് വിടപറഞ്ഞ് ഏകാന്ത വാസം നയിക്കുകയാണ് കനക. അമ്മയുടെ മരണത്തോടെയാണ് കനക എല്ലാത്തില്‍ നിന്നും എല്ലാവരില്‍ നിന്നും ഉള്‍വലിഞ്ഞ് ജീവിക്കാൻ തുടങ്ങിയത്. അടുത്തിടെ കനകയുടെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് വൈറലായിരുന്നു.

ഏറെ നാളുകള്‍‌ക്ക് ശേഷമാണ് കനകയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറംലോകം അറിയുന്നത്. നടി കുട്ടി പത്മിനിയാണ് കനകയുടെ പുത്തൻ ചിത്രങ്ങള്‍ പങ്കിട്ടത്. കനകയാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തില്‍ നടി രൂപത്തില്‍ ഒരുപാട് മാറിപ്പോയിരുന്നു. ഫോട്ടോ കണ്ട് ആരാധകരും അമ്പരന്നു. കനകയെ അന്വേഷിച്ചുപോയതിനെ കുറിച്ചും പിന്നീട് കണ്ടുമുട്ടിയതിനെക്കുറിച്ചും കുട്ടി പത്മിനി ഫോട്ടോയ്ക്ക് ഒപ്പം വിവരിച്ചിരുന്നു. 

ആ പ്രദേശത്ത് ഒരുപാട് അന്വേഷിച്ചാണ് കനകയുടെ വീട് കണ്ടുപിടിച്ചത്. പെട്ടെന്നാണ് ഒരു ഓട്ടോയില്‍ കനക വന്നത്. ഞാന്‍ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. നിനക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല ഞാന്‍ കുട്ടി പത്മിനി ആന്റിയാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ആന്റിയല്ല അക്കയാണ് എന്റെ അമ്മയുടെ വയസൊന്നും ഇല്ലല്ലോയെന്ന് കനക പറഞ്ഞു.'

നിങ്ങളെ എങ്ങനെ മറക്കുമെന്ന് ചോദിച്ച്‌ അവള്‍ റോഡില്‍വെച്ച്‌ തന്നെ സംസാരിച്ച്‌ തുടങ്ങി. പുറത്ത് ഏതെങ്കിലും ഷോപ്പില്‍ കോഫി കുടിക്കാന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചു. ഓട്ടോ വിട്ടിട്ട് എന്റെ കാറില്‍ കയറി. നല്ല ബബ്ലി ആയിട്ട് ക്യൂട്ട് ആയിട്ടുണ്ടായിരുന്നു കനക. അവിടെ നിന്നും കേക്ക് ഉള്‍പ്പെടെ അവള്‍ക്ക് ഇഷ്ടപ്പെട്ടത് ഒക്കെ വാങ്ങി കൊടുത്തു. ഞാന്‍ പൈസ കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചില്ല. അവള്‍ തന്നെ കൊടുത്തു.'.

'കനക ഇപ്പോള്‍ ഒരുപാട് സന്തോഷത്തിലാണ്. പക്ഷെ ഒരുപാടുപേര്‍ അവരെ കബളിപ്പിച്ചതിനാല്‍ ആരോടെങ്കിലും അടുത്തിടപഴകാന്‍ ഭയമാണ്. അമ്മ പൊത്തിവെച്ച്‌ വളര്‍ത്തിയതാണ്. സിനിമ വിട്ടശേഷം കോടതി കേസുകളില്‍ ജീവിതം പോയി. ആരെയും വിശ്വസിക്കാന്‍ പറ്റില്ല എല്ലാവരും നല്ലത് പോലെ പെരുമാറും.'

'എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തില്‍ ചതിക്കും. അതുകൊണ്ടാണ് ആരും വേണ്ടെന്ന് തീരുമാനിച്ചതെന്ന് കനക പറഞ്ഞുവെന്നാണ്', കുട്ടി പത്മിനി കുറിച്ചത്. ഒരിടവേളയ്ക്ക് ശേഷം കനകയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്തകളില്‍ നിറയാൻ തുടങ്ങിയതോടെ നടനും സിനിമാ നിരൂപകനുമായ ബയല്‍വാൻ രംഗനാഥൻ താരത്തെ കുറിച്ച്‌ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്.

കനക രഹസ്യവിവാഹം ചെയ്ത വ്യക്തിയെ കുറിച്ചാണ് ബയല്‍വാൻ രംഗനാഥൻ വെളിപ്പെടുത്തിയത്. 'കാലിഫോര്‍ണിയയില്‍ നിന്നുള്ള എഞ്ചിനീയറായ മുത്തുകുമാറിനെയാണ് കനക പ്രണയിച്ച്‌ വിവാഹം ചെയ്തത്. ഇരുവരും വിവാഹം നടന്ന കാര്യം മറച്ച്‌ വെച്ചിരുന്നു. ശേഷം കനകയുടെ അമ്മ മരിച്ചു. അതോടെ നടി ആള്‍വാര്‍പേട്ടിലെ വീട്ടില്‍ തനിച്ചായി.'

പിന്നീട് ഒരിക്കല്‍ കനകയുടെ അഭിമുഖത്തിനായി മാധ്യമപ്രവര്‍ത്തകര്‍ ചെന്നു. ഞാൻ ഒരു കാലിഫോര്‍ണിയക്കാരനെ രഹസ്യമായി വിവാഹം കഴിച്ചു. എന്നാല്‍ പെട്ടെന്ന് അദ്ദേഹം എന്നെ ഉപേക്ഷിച്ച്‌ കാലിഫോര്‍ണിയയിലേക്ക് പോയി എന്നാണ് കനക പറഞ്ഞത്. പോലീസില്‍ പരാതിപ്പെട്ട് നടപടി സ്വീകരിക്കാൻ സഹായിക്കാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്ന് കനകയോട് പറഞ്ഞിരുന്നു. കാമുകന്റെ ഫോട്ടോ കാണിക്കാനും ആവശ്യപ്പെട്ടിരുന്നു.'

'എന്നാല്‍ പരാതിപ്പെടാൻ കനക കൂട്ടാക്കിയില്ല. എന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹമില്ലാത്തവനെക്കുറിച്ച്‌ പരാതി പറഞ്ഞിട്ട് എന്ത് പ്രയോജനം?. അതിലും നല്ലത് ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ എന്നാണ് കനക അന്ന് ചോദിച്ചത്', എന്നാണ് കനകയുടെ പ്രണയത്തെ കുറിച്ചും രഹസ്യ വിവാഹത്തെ കുറിച്ചും സംസാരിക്കവെ ബയല്‍വാൻ രംഗനാഥൻ പറഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !