മിസൂറി: വീടുകളിലും പരിസരങ്ങളിലും ഈച്ചകളെ കാണാറ് പതിവാണ്. എന്നാല്‍ വൻകുടലിന്റെ ഭിത്തിയില്‍ ഒരു തകരാറുമില്ലാതെ ഈച്ചയെ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഒരു കൂട്ടം ആരോഗ്യ വിദഗ്ധര്‍.
കഴിച്ച ഭക്ഷണങ്ങളിലൊന്നും തന്നെ ഈച്ചയെ കണ്ടതായ ഓര്‍മ്മയില്ലെന്നാണ് 63കാരന് വിശദമാക്കുന്നത്. മിസൂറി സര്‍വ്വകലാശാലയിലെ ഗ്യാസ്ട്രോഎൻട്രോളജിവിഭാഗം മേധാവി മാത്യു ബെച്ച്റ്റോള്‍ഡാണ് വിചിത്രമായ കണ്ടെത്തലിനേക്കുറിച്ച് വിശദമാക്കിയത്. ചത്ത അവസ്ഥയിലാണെങ്കിലും ഇതിന് കേടുപാടുകള്‍ സംഭവിക്കാത്തതാണ് ശാസ്ത്ര ലോകത്തെ അമ്പരപ്പിക്കുന്നത്.
കൊളനോ സ്കോപിക്ക് വിധേയനാവേണ്ടതിനാല്‍ രണ്ട് ദിവസമായി ദ്രാവക രൂപത്തിലുള്ളതും പിസയും ലെറ്റ്യൂസും മാത്രമാണ് കഴിച്ചതെന്നാണ് 63കാരന് വിശദമാക്കുന്നത്.
ഇവയിലൊന്നും കഴിക്കുന്ന സമയത്ത് ഈച്ചയെ കണ്ടതായി ഓര്‍ക്കുന്നില്ലെന്നും ഈച്ച തൊണ്ടയില്‍ കുടുങ്ങിയത് പോലുളള തോന്നലുണ്ടായില്ലെന്നും 63കാരന് പറയുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിലാണ് കണ്ടെത്തലിനേക്കുറിച്ച് വിശദമാക്കിയിട്ടുള്ളത്.
വൻ കുടലില്‍ ഇത്തരം അന്യ പദാര്‍ത്ഥങ്ങളെ ഒരു കേടുപാടുമില്ലാതെ കണ്ടെത്തുന്നത് അപൂര്‍വ്വമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വായിലൂടെ ശരീരത്തിന് അകത്തെത്തിയതാണെങ്കില്‍ ആമാശയത്തിനുള്ളിലെ ഡൈജസ്റ്റീവ് എന്‍സൈമുകള്‍ എന്തുകൊണ്ട് ഈച്ചയെ ദഹിപ്പിച്ചില്ലെന്ന ചോദ്യമാണ് ആരോഗ്യ വിദഗ്ധര്‍ക്കുള്ളത്. മലദ്വാരത്തിലൂടെ വന്‍കുടലിന്റെ മധ്യഭാഗത്തേക്ക് ഒരു കേടുപാടുമില്ലാതെ ഈച്ച എത്താനുള്ള സാധ്യതകളും വിരളമാണെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.