മലപ്പുറത്ത് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍,

കൊണ്ടോട്ടി: പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ത്തട്ടി ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന്‌ പേര്‍ അറസ്റ്റില്‍.

അപകടം നടന്ന സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കിഴിശ്ശേരി കുഴിഞ്ഞൊളം കളരിക്കല്‍ മൊയ്തീൻ (63), കിഴിശ്ശേരി നമ്പ്യാര്‍കുന്ന് അയ്യപ്പൻ (59), കുഴിഞ്ഞൊളം വട്ടക്കണ്ടം മുഹമ്മദ് (64) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പന്നിശല്യത്തെത്തുടര്‍ന്ന് ഇവര്‍ നിയമവിരുദ്ധമായി വൈദ്യുതിവേലി സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

ഞായറാഴ്ച രാത്രിയാണ് ഷോക്കേറ്റ് കുഴിഞ്ഞൊളം വെള്ളാലില്‍ അബ്ദുറസാഖിന്റെയും നസീമയുടെയും മകൻ സിനാൻ (17) മരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !