2022ല്‍ പുറത്തിറങ്ങിയ സത്യന് അന്തിക്കാട് ചിത്രം മകളിലൂടെ മലയാളത്തിലേക്ക് നടി മീര ജാസ്മിന് തിരിച്ചെത്തി. ഇപ്പോഴിതാ റിലീസിന് ഒരുങ്ങുന്ന ക്വീന്‍ എലിസബത്തിലൂടെ ഇനിയൊരു മീര സിനിമാക്കാലം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതും വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സുഹൃത്തായ നരേന്റെ കൂടെ. വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാളും ക്വീന്‍ എലിസബത്തില്‍ ഒന്നിക്കുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഡിസംബര്‍ 29നാണ് സിനിമയുടെ റിലീസ്.
അര്ജുന് ടി. സത്യനാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
സംവിധായകന്റെ വ്യത്യസ്തമായ സിനിമയായിരിക്കും ഇത്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമ കൂടിയാണ് ചിത്രം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.