പ്രായ-ലിംഗഭേദമെന്യേ എല്ലാവരും ഒരുപോലെ ഭയപ്പെടുന്ന രോഗമാണ് ക്യാൻസര്‍. സമയബന്ധിതമായി കണ്ടെത്താനായാല്‍ ക്യാൻസറിന് ഫലപ്രദമായ ചികിത്സ നേടാൻ കഴിയും.ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്കാണ് പലപ്പോഴും കാൻസര്‍ തിരിച്ചടിയാകുന്നത്. മാത്രമല്ല വൈകി രോഗനിര്‍ണയം നടത്തുന്നതും ചികിത്സയുടെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ക്യാൻസര്‍ ചികിത്സാരംഗത്ത് വലിയ മാറ്റത്തിന് സാധ്യതയുള്ള കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍.സര്‍ജറി കൂടാതെ തന്നെ ക്യാൻസര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമാണ് സംഘം കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കയില്‍ നിന്നുള്ള ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 'നേച്ചര്‍ കെമിസ്ട്രി' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ ഇവരുടെ പഠനത്തിൻറെ വിശദാംശങ്ങള്‍ വരികയും അത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.'
അമിനോസയാനിൻ മോളിക്യൂള്‍സ്' എന്ന തന്മാത്രകളെ ഉപയോഗിച്ച് ക്യാൻസര്‍ കോശങ്ങളെ അതിവേഗം നശിപ്പിക്കാൻ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇതിന് മുമ്പും ഇത്തരത്തില്‍ തന്മാത്രകളുപയോഗിച്ച് ക്യാൻസര്‍ കോശങ്ങളെ ഇല്ലാതാക്കുന്ന രീതി ഗവേഷകര്‍ വികസിപ്പിച്ചിട്ടുള്ളതാണ്.
എന്നാല്‍ അതിനെക്കാളൊക്കെ ഫലപ്രഥമായതാണ് പുതിയ കണ്ടെത്തല്‍ എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.അതായത് പഴയ രീതിയെക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് വേഗതയാണത്രേ പുതിയ രീതിക്കുള്ളതെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇൻഫ്രാറെഡ് കിരണങ്ങളുടെ സഹായത്തോടെ തന്മാത്രകളെ ശക്തിയായി ഇളക്കും. ഈ തന്മാത്രകള്‍ക്കാണെങ്കില്‍ ക്യാൻസര്‍ കോശങ്ങളെ പിടിച്ച് അവയെ തകര്‍ത്ത് മുന്നേറാനും സാധിക്കും.ലാബിലെ പരീക്ഷണത്തില്‍ 99 ശതമാനമാണ് ക്യാൻസര്‍ കോശങ്ങളെ ഇല്ലാതാക്കുന്നതിന് ഈ മോളിക്യുലാര്‍ മെഷീൻ സഹായിച്ചതായും ഗവേഷകര്‍ പറയുന്നു.
അതായത് അത്രയും ഫലം ലഭിക്കാൻ സാധ്യതയെന്നാണ് സൂചന. എലികളില്‍ പരീക്ഷണം നടത്തിയപ്പോഴാകട്ടെ, പകുതിയിലധികം എലികളും ക്യാൻസറിൻറെ പിടിയില്‍ നിന്ന് പൂര്‍ണമായി രക്ഷപ്പെട്ടു.
ഇത് ഒരു തുടക്കം മാത്രമാണെന്ന് സമ്മതിച്ച വിപ്ലവാത്മകമായ തുടക്കമാണിതെന്നും അവകാശപ്പെട്ടു. ഭാവിയില്‍ ക്യാൻസര്‍ ചികിത്സാമേഖലയില്‍ വമ്ബൻ തരംഗം സൃഷ്ടിക്കുംവിധം സ്ഫോടനാത്മകത കണ്ടെത്തലാണിതെന്നാണ് ഗവേഷക സംഘം പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.