കൂണ് കഴിക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും.നോണ്‍-വെജ് വിഭവങ്ങള്‍ക്ക് പകരമായി കൂണ് തിരഞ്ഞെടുക്കുന്നവര്‍ ഏറെയാണ്.
മഴക്കാലത്താണ് നമുക്ക് പറമ്പുകളില്‍ നിന്നും വീട്ടുപരിസരങ്ങളില്‍ നിന്നുമെല്ലാം കൂണ് കിട്ടാറ്. എന്നാല്‍ ഇങ്ങനെ നമ്മുടെ ചുറ്റുപാടുകളില്‍ കാണുന്ന എല്ലാ കൂണും ഭക്ഷ്യയോഗ്യമല്ലെന്നും പലതിലും വിഷാംശം അടങ്ങിയിട്ടുള്ളതിനാല്‍ സൂക്ഷിച്ച് മാത്രം ഉപയോഗിക്കണമെന്നും ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. കൂണ് ഉപയോഗിക്കുന്നതിന് മുൻമ്പായി ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കാനുണ്ട്.വിശ്വാസമുള്ള കടകളില്‍ നിന്ന് മാത്രം കൂണ് വാങ്ങിക്കുക. കൂണ് സൂക്ഷിക്കുന്നതിലെ അപാകതകള്‍ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കാം.
കൂണ് എവിടെ നിന്നുള്ളതാണെന്നും അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്. എവിടെ കൃഷി ചെയ്തതാണ്, എപ്പോള്‍ വിളവെടുത്തതാണ് എന്നതെല്ലാം മനസിലാക്കാം. പതിവായി വാങ്ങിക്കുന്ന കടകളെ തന്നെ ഇതിനെല്ലാം ആശ്രയിക്കുന്നതാണ് സൗകര്യം.
ദിവസങ്ങളോളം കടകളില്‍ ഇരുന്നതാണെന്ന് മനസിലായാല്‍ ഒരു കാരണവശാലും കൂണ് വാങ്ങിക്കരുത്. എന്തെങ്കിലും സംശയം തോന്നുന്നപക്ഷം കൂണ് വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കുക.
കൂണ് വാങ്ങി ഉപയോഗിക്കും മുമ്പ് നല്ലതുപോലെ വൃത്തിയാക്കണം. റണ്ണിംഗ് വാട്ടറില്‍ വൃത്തിയാക്കുന്നതിന് പുറമെ ഉപ്പ് ചേര്‍ത്ത് നന്നായി ഉരച്ചുകഴുകുന്നതും നല്ലതാണ്. വൃത്തിയാക്കിയ ശേഷം പാകം ചെയ്യുമ്പോള്‍, നന്നായി പാകം ചെയ്യാനും ശ്രദ്ധിക്കണം. കൂണ് പാകം ചെയ്യാതെയും മറ്റും കഴിക്കാൻ നില്‍ക്കരുത്. ഇതും ഭക്ഷ്യവിഷബാധയിലേക്ക് സാധ്യത തുറക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.